ന്യൂ ഇന്ത്യാ ദൈവസഭ: 23-ാമത് റാന്നി കൺവെൻഷൻ 16 ന് തുടങ്ങും

23-ാമത് റാന്നി കൺവെൻഷൻ റാന്നി പള്ളിഭാഗം ന്യൂ ഇന്ത്യാ ദൈവ സഭയിൽ വെച്ച് നവംബർ മാസം 16-ാം തീയതി തിങ്കളാഴ്ച മുതൽ 22-ാം തീയതി ഞായറാഴ്ച വരെ നടത്തപ്പെടുകയാണ്.

കൺവെൻഷന്റെ സമർപ്പണ ശുശ്രൂഷ Pr. ജോർജ് തോമസ് നിർവഹിക്കും.

16-ാം തീയതി തിങ്കൾ മുതൽ 21-ാം തീയതി ശനിയാഴ്ച്ച വരെയുള്ള രാത്രി യോഗങ്ങളിൽ അനുഗ്രഹീത ദൈവദാസന്മാരായ Pr. സുരേഷ് ബാബു, Pr. പി. സി. ചെറിയാൻ, Pr. റ്റി. എം. കുരുവിള, Pr. പ്രിൻസ് തോമസ്, Pr. കെ. ജെ. തോമസ് കുമളി, Pr. ജോയി പാറയ്ക്കൽ, Pr. ബി. മോനച്ചൻ, Pr. ഷിബു മാത്യു തുടങ്ങിയവർ ദൈവ വചന പ്രഘോഷണം നിർവഹിക്കും.

ചൊവ്വാഴ്ച്ച മുതൽ ഞായറാഴ്ച്ച വരെ നടക്കുന്ന പകൽയോഗങ്ങളിൽ Pr. ബെന്നി ഫിലിപ്പ്, Pr. ബൈജു ഉപ്പുതറ, Pr. ജീവൻ രാജ്, Pr. പി. ജെ. ശമുവേൽ, Pr. സ്റ്റീഫൻ ജേക്കബ് തുടങ്ങിയവർ ശുശ്രൂഷിക്കും.

21-ാം തീയതി ശനിയാഴ്ച്ച പകൽ 10 മണി മുതൽ നടക്കുന്ന യൂത്ത് റിവൈവൽ മീറ്റിംഗിൽ Pr. ജിബിൻ പൂവക്കാല ദൈവ വചനം പങ്ക് വെയ്ക്കും.

22-ാം തീയതി ഞായറാഴ്ച്ച പകൽ സംയുക്ത സഭായോഗത്തിൽ Pr.സേവിയർ ജെയിംസ്,Pr. റ്റി.എം.കുരുവിള, Pr. ബിജു തമ്പി തുടങ്ങിയവർ ദൈവ വചന ശുശ്രൂഷകൾക് നേതൃത്വം കൊടുക്കും.

റാന്നി റീജിയൺ ക്വയറിനോടൊപ്പം Pr. അനിൽ അടൂർ, Pr. നിജീഷ് കോവളം, Sis. പെർസിസ് ജോൺ , Br. റ്റിബിൻ തങ്കച്ചൻ, Pr. ഷൈജു ദേവദാസ് തുടങ്ങിയവർ ആരാധനകൾക്ക് നേതൃത്വം നൽകുന്നതായിരിക്കും.

ഈ അനുഗ്രഹീതമായ കൺവെൻഷൻ യോഗങ്ങളിലേക്ക് നിങ്ങളേവരെയും കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.