–കെ. എൻ റസ്സൽ
അസംബ്ലിസ് ഓഫ് ഗോഡ് സഭാശുശ്രൂഷകനും ക്രിസ്തീയ എഴുത്തുകാരനുമായ പാസ്റ്റർ ഡി. കുഞ്ഞുമോൻ പോത്തൻകോട് വൃക്കമാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരുന്നു.
വൃക്കരോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് 2022 മുതൽ വിവിധ ചികിത്സകൾ ചെയ്തുവരികയായിരുന്നു. ഡോക്ടേഴ്സ് വൃക്ക മാറ്റിവെക്കൽ നിർദ്ദേശിച്ചതിനെ തുടർന്ന് രണ്ടു വർഷം മുമ്പ് മൃതസജ്ഞീവനിയിൽ രജിസ്റ്റർ ചെയ്തു ഫിറ്റ്നസ് നടപടികൾ പൂർത്തിയാക്കിയിരുന്നു.
അങ്ങനെയിരിക്കെയായിരുന്നു അപ്രതീക്ഷിതമായി ആഗസ്റ്റ്28 -ന് രാത്രിയിൽ ട്രാൻസ്പ്ലാന്റ് കോഡിനേറ്റർ വിളിച്ചറിയിച്ചതനുസരിച്ച് ക്രോസ്മാച്ചിന് വിധേയനാകുകയും അദ്ദേഹം സെലക്ട് ചെയ്യപ്പെടുകയുമായിരുന്നു. ശസ്ത്രക്രിയക്കു ശേഷം 28 ദിവസങ്ങൾ ഐ.സി.യു. വിലും തുടർന്ന് ഹൈ കെയർ വാർഡിലും പ്രവേശിക്കപ്പെട്ടിരുന്നു.
ഭാരിച്ച സാമ്പത്തിക ചെലവുണ്ടായ ഈ ശസ്ത്രക്രിയക്കു ശേഷം ഇപ്പോൾ തുടർചികിത്സകൾക്കായി ആശുപത്രിക്ക് സമീപം താമസിക്കുന്നു.
ഭാര്യ എസ്ഥേർ കെ.എസ്.ആർ.റ്റി.സി. ജീവനക്കാരിയാണ്. മക്കൾ : അനുഗ്രഹ് , അബിയ.
പാസ്റ്റർ ഡി. കുഞ്ഞുമോൻ വേഗത്തിൽ സുഖംപ്രാപിക്കേണ്ടതിന് ഏവരുടെയും പ്രാർത്ഥനയും സഹകരണവും അഭ്യർത്ഥിക്കുന്നു .
Ph: 9947780814




