ഡാളസ് ഏ.ജി ഐക്യ കൂട്ടായ്മ നവംബർ 7 ന്

അസംബ്ളീസ് ഓഫ് ഗോഡ് സഭയുടെ ഡാളസ് സഭകളുടെ ഐക്യ കൂട്ടയ്മ യോഗം (AGIFNA dallas fellowship ) നവമ്പർ 7 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ ഡാളസ് സിയോൺ എ ജി (Zion AG 1590 E Arapho rd Richardson TX 75081) സഭയിൽ നടക്കും.

പാസ്റ്റർ എബ്രഹാം കാട്ടിൽ ,ഡോ .ജോജി മാത്യു എന്നിവർ പ്രസംഗിക്കുകയും പാസ്റ്റർ ബിനു ജോൺ ശ്രുശ്രൂഷകൾക്കു നേതൃത്വം കൊടുക്കയും ചെയ്യുന്നു .
എ ജി ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും .ഡാളസ് ഫോർട്ടുവർത്തു ഏരിയയിലുള്ള എല്ലാ അസംബ്ലിസ് ഓഫ് ഗോഡ് സഭ അംഗങ്ങളും ശ്രുശ്രൂഷകന്മാരും അഭ്യുദയ കാംഷികളും വന്നു സംബന്ധിക്കണമെന്ന് സംഘടകർ അഭ്യർത്ഥിക്കുന്നു .

സജി എബ്രഹാം(സെക്രട്ടറി )ബ്രദർ ഷാജു എബ്രഹാം (ട്രെഷറർ)സഭ പ്രതിനിധികൾ അടങ്ങിയ കമ്മറ്റി ഇതിനായി പ്രവർത്തിക്കുന്നു .