ഹോര്‍മുസില്‍ 27 ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിന് നേരെ ആക്രമണം

ടെഹ്‌റാൻ: ഹോർമുസില്‍ 27 ഇന്ത്യൻ നാവികരുമായി പോയ ‘എംടി ലൂയിസ് 1’ എന്ന ക്രൂഡ് ഓയില്‍ ടാങ്കറിന് നേരെ ആക്രമണം.

ഒമാൻ തീരത്തെ ഖസബില്‍ നിന്ന് 46 കിലോമീറ്റർ വടക്കുകിഴക്കായാണ് സംഭവം നടന്നതെന്ന് ബ്രിട്ടീഷ് നാവിക ഏജൻസിയായ യുകെഎംടിഒ അറിയിച്ചു.

ചെറിയ ബോട്ടിലെത്തിയ സംഘം കപ്പലിന്റെ അടിഭാഗത്ത് രണ്ട് ലിമ്പറ്റ് മൈനുകള്‍ (കാന്തങ്ങള്‍ ഉപയോഗിച്ച്‌ ഒട്ടിച്ചുവയ്‌ക്കുന്ന ഒരുതരം നാവിക സ്ഫോടക വസ്‌തു) ഒട്ടിച്ചുവയ്ക്കുകയായിരുന്നു. ഇതേത്തുടർന്ന് കപ്പലിന്റെ എഞ്ചിൻ റൂമില്‍ തീപിടിക്കുകയും പ്രവർത്തനം താല്‍ക്കാലികമായി നിലയ്ക്കുകയും ചെയ്‌തു.

ജീവനക്കാർ ഉടൻ തീയണച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി. പരിസ്ഥിതി മലിനീകരണമോ എണ്ണച്ചോർച്ചയോ ഉണ്ടായിട്ടില്ലെന്നും കപ്പല്‍ യാത്ര തുടർന്നതായും അധികൃതർ അറിയിച്ചു.