
ബാബുക്കുട്ടി ജോർജ്
ഫിലദെൽഫിയ
നാഷണൽ മീഡിയ കൺവീനർ
30 -ാമത് നോർത്തമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഇന്ത്യാ ദേശീയ സമ്മേളനം ഓസ്റ്റനിൽ 2027 ജൂലൈ 15 മുതൽ 18 വരെ നടക്കും. 30 -ാമത് പേൾ ജൂബിലി കോൺഫ്രൻസാണിത്.

ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ്റെ ഉൽഘാടനം അറ്റ്ലാൻ്റയിൽ ഡിസംബർ അഞ്ചിന് നടക്കും. ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസ് അസിസ്റ്റൻ്റ് ഡയറക്ടർ ബിഷപ്പ് ഇസ്മായേൽ ചാൾസ് പ്രസംഗിക്കും.
( Address: Calvary Assembly COG ,1132 , Buford HWY, Sugar Hill GA 30518 – 6PM )

പാസ്റ്റർ ഏബ്രഹാം തോമസ് – ടെക്സസ് ഓസ്റ്റിൻ ( പ്രസിഡൻ്റ്) , പാസ്റ്റർ എബി തോമസ് – ന്യൂ യോർക്ക് (വൈസ്. പ്രസിഡൻ്റ്), ഫിന്നി ഫിലിപ്പ് – ഫിലദെൽഫിയ ( സെക്രട്ടറി), അജി ഇടിക്കുള – ഹ്യൂസ്റ്റൻ ( ട്രഷറാർ), പാസ്റ്റർ ജെറമി മാത്യു – ഡാളസ് ( ഇംഗ്ലീഷ് കോ- ഓർഡിനേറ്റർ), ഡോ. ജൂലി തോമസ്- ഓസ്റ്റിൻ ( ലേഡീസ് പ്രസിഡൻ്റ്) എന്നിവരാണ് നാഷണൽ ഭാരവാഹികൾ.

ലോക്കൽ കമ്മറ്റിയെയും തെരഞ്ഞെടുത്തിട്ടുണ്ട്. ലോക്കൽ കൺവീനറായി സുവി. ജോർജ് മാമ്മൻ, സെക്രട്ടറിയായി ജുവിൻ ജോർജ്, ട്രഷററായി ഷെൽവിൻ പോളി, ലോക്കൽ ഇംഗ്ലീഷ് സെഷൻ കോ- ഓർഡിനേറ്ററായി കെസിയ അലക്സ് എന്നിവരെയും തെരഞ്ഞെടുത്തു.




