ദോഹ എബെനേസർ പെന്തക്കോസ്തൽ അസംബ്ലിയുടെ വാർഷിക കൺവൻഷൻ നവംബർ 4 മുതൽ

ദോഹ: ഖത്തറിലെ ദോഹ എബെനേസർ പെന്തക്കോസ്തൽ അസംബ്ലിയുടെ (EPA) ഈ വർഷത്തെ വാർഷിക കൺവൻഷൻ നവംബർ 4, 5, 6 തീയതികളിൽ ദോഹയിലെ IDCC കോംപ്ലക്സ്, ബിൽഡിങ് നമ്പർ 2, ഹാൾ നമ്പർ 6-ൽ നടക്കും.

നവംബർ 4 ബുധൻ, 5 വ്യാഴം തീയതികളിൽ വൈകിട്ട് 7 മുതൽ രാത്രി 9.30 വരെയും നവംബർ 6 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ രാത്രി 9.30 വരെയുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

അനുഗ്രഹീത ക്രിസ്തീയ പ്രഭാഷകൻ പാസ്റ്റർ ജോ തോമസ് കൺവൻഷനിൽ മുഖ്യസന്ദേശങ്ങൾ നൽകും. EPA ചർച്ച് ക്വയർ സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

വിവരങ്ങൾക്ക്: പാസ്റ്റർ കെ. കോശി — +974 7772 5978