ബൈബിൾ ക്ലാസ്സ്

വേങ്ങൽ: ഐപിസി എബനേസർ വേങ്ങൽ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 16 ബുധൻ മുതൽ 19 ശനി വരെ ദിവസവും വൈകിട്ട് 6:30 മുതൽ 9 മണി വരെ വേങ്ങൽ സഭാ ഹാളിൽ വച്ച് ബൈബിൾ ക്ലാസ്സ് നടക്കും.

പാസ്റ്റർ പി ടി തോമസ് (കോട്ടയം) ക്ലാസുകൾ നയിക്കും.

“കർത്താവിന്റെ മടങ്ങിവരവും, ദൈവസഭയുടെ ഒരുക്കവും” എന്നതാണ് ചിന്താവിഷയം.
ചർച്ച് ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും.

പാസ്റ്റർ ബിനോയ്‌ മാത്യു എം ജി മാത്തുണി, അലക്സാണ്ടർ തോമസ് എന്നിവർ നേതൃത്വം നൽകും…