തിരുവനന്തപുരം: സുപ്രിംകോടതി നിയോഗിച്ച സമഗ്ര സുരക്ഷാ പരിശോധന സമിതി മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇന്ന് പരിശോധന നടത്തും. ബൽരാജ് ജോഷി ചെയർമാനായ അഞ്ചംഗ സംഘത്തിൽ കേരളത്തിൻ്റെ പുതിയ പ്രതിനിധിയുമുണ്ടാകും. മൂന്നു ദിവസം കുമളിയിൽ തങ്ങുന്ന സംഘം, പരിശോധനയ്ക്ക് ശേഷം യോഗവും ചേരും.
സംഘത്തിൽ അശുതോഷ് ദാഷുമുണ്ടാകും. ഗോപാൽ ധവാൻ, എം.എൽ ശർമ്മ, ഗുൽഷൻ രാജ് എന്നിവരാണ് മറ്റംഗങ്ങൾ. മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷാ പരിശോധന പൂർണമായും നടത്തണമെന്ന 2022ലെ സുപ്രിംകോടതി നിർദേശം നടപ്പാക്കണം എന്നാണ് കേരളത്തിൻ്റെ ആവശ്യം.
മുന്ന് ദിവസം കുമളിയിൽ തങ്ങുന്ന സിഡിഎസ്ഇ സംഘം പരിശോധനയ്ക്ക് ശേഷം യോഗം ചേരും. ഈ മാസമവസാനം ദില്ലിയിൽ ഉന്നതല യോഗവും ചേരുന്നുണ്ട്. യോഗങ്ങൾക്ക് ശേഷം തീരുമാനങ്ങൾ കേരളത്തിന് അനുകൂലമല്ലെങ്കിൽ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ജല വിഭവ മന്ത്രി മോൻസ് ജോസഫ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 152 അടി വരെ ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനവും ആശങ്കയോടെയാണ് കേരളം കാണുന്നത്.




