ചോദ്യപേപ്പര്‍ ചോര്‍ച്ച തടയല്‍ ബില്‍: ചര്‍ച്ച ജൂലൈ 29-ന് ലോക്‌സഭയില്‍

ന്യൂഡല്‍ഹി: പാർലമെന്റിലെ വർഷകാല സമ്മേളനത്തെ സ്തംഭിപ്പിച്ച തർക്കങ്ങള്‍ക്കൊടുവില്‍, ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ഭേദഗതി ബില്ലില്‍ വിപുലമായ ചർച്ച നടത്താൻ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ധാരണയിലെത്തി.

‘പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അണ്‍ഫെയർ മീൻസ്) അമെൻഡ്മെന്റ് ബില്‍, 2026’ ജൂലൈ 29ന് ലോക്സഭ ചർച്ചയ്ക്കെടുക്കും.

സഭാ നടപടികള്‍ തുടർച്ചയായി തടസപ്പെട്ട പശ്ചാത്തലത്തില്‍ സ്പീക്കർ ഓം ബിർള വിളിച്ചുചേർത്ത സർവ്വകക്ഷി കക്ഷിനേതാക്കളുടെ യോഗത്തിലാണ് ഈ നിർണായക തീരുമാനമുണ്ടായത്. ബില്ലിന്മേല്‍ എട്ട് മണിക്കൂർ നീളുന്ന വിശദമായ ചർച്ച നടത്താനാണ് ധാരണയായിരിക്കുന്നത്. മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകള്‍, ചോദ്യപേപ്പർ ചോർച്ച എന്നിവയ്ക്കെതിരെ ശക്തമായ നിയമനടപടികളും ശിക്ഷാ വ്യവസ്ഥകളും ഉറപ്പാക്കുന്നതാണ് നിർദിഷ്ട ഭേദഗതി ബില്‍.

ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും കക്ഷി നേതാക്കളുമായി സ്പീക്കർ നടത്തിയ ചർച്ചയിലാണ് സഭാ സ്തംഭനം അവസാനിപ്പിക്കാനും സഭ സാധാരണ നിലയിലേക്ക് കൊണ്ടുവരാനും തീരുമാനമായത്. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സഭാനടപടികള്‍ പൂർണമായി തടസപ്പെട്ടിരിക്കുകയായിരുന്നു.

ജർമ്മനിയിലെ ' കായംകുളം കൊച്ചുണ്ണി' | മായാത്ത സ്മരണ