ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാൽപ്പതാം വാർഷിക സ്മരണികയുടെ എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ചു: രാജൂ തരകൻ

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് ഈ വർഷം പ്രസിദ്ധീകരിക്കുന്ന സ്മരണികയുടെ എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ചു. നാല് പതിറ്റാണ്ടുകളുടെ അനുഗ്രഹയാത്രയെ അനുസ്മരിപ്പിക്കുന്ന ഈ പ്രത്യേക പ്രസിദ്ധീകരണം ഡാളസ് മേഖലയിലെ സഭകളുടെയും വിശ്വാസിസമൂഹത്തിന്റെയും ആത്മീയ, ചരിത്ര, സാമൂഹിക സംഭാവനകൾ രേഖപ്പെടുത്തുന്ന ശ്രദ്ധേയമായ സ്മരണികയായിരിക്കും.

സ്മരണികയുടെ ചീഫ് എഡിറ്ററായി പാസ്റ്റർ തോമസ് മുല്ലയ്ക്കൽ, പബ്ലിഷറായി രാജു തരകൻ, മാനേജിംഗ് എഡിറ്ററായി ഷാജി മണിയാട്ട് എന്നിവർ പ്രവർത്തിക്കും.എക്സിക്യൂട്ടീവ് എഡിറ്റർമാരായി റവ. ഡോ. തോമസ് ഇടിക്കുളയും എസ്. പി. ജെയിംസും സേവനമനുഷ്ഠിക്കും. പബ്ലിക്കേഷൻ കോർഡിനേറ്ററായി തോമസ് ചെല്ലേത്ത് പ്രവർത്തിക്കും. അഡ്വൈസറി ബോർഡ് ചെയർമാനായി പാസ്റ്റർ മാത്യു സാമുവൽ നേതൃത്വം നൽകും.

ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ 40 വർഷത്തെ വിശ്വാസപാരമ്പര്യവും ശുശ്രൂഷാ പൈതൃകവും പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്ന വിലപ്പെട്ട രേഖയായി ഈ സ്മരണിക മാറുമെന്നാണ് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചത്. ആത്മീയ ലേഖനങ്ങൾ, ചരിത്രരേഖകൾ, അനുഭവക്കുറിപ്പുകൾ, ആശംസാസന്ദേശങ്ങൾ, വിവിധ സഭകളുടെയും ശുശ്രൂഷകളുടെയും വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തി മികച്ച നിലവാരത്തിൽ പ്രസിദ്ധീകരിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിച്ചുവരികയാണ്.

സുവനീറിലേക്കുള്ള നിങ്ങളുടെ കാലോചിതമായ ലേഖനങ്ങളും പരസ്യങ്ങളും ദയവായി dcfdallas@gmail.com എന്ന ഈ-മെയിലിലേക്ക് അയയ്ക്കുക. പ്രതേകമായി ആവശ്യപ്പെടാത്ത പക്ഷം ഡാളസിൽ പാർക്കുന്നവരുടെ കൃതികൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തുകയുള്ളൂ എന്നത് ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾ dallascitywide.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

ജർമ്മനിയിലെ ' കായംകുളം കൊച്ചുണ്ണി' | മായാത്ത സ്മരണ