വിജയ് ഗവർണറുമായുള്ള കൂടിക്കാഴ്ച പൂർത്തിയാക്കി; കോൺഗ്രസുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നു

നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവന്ന നടൻ വിജയുടെ തമിഴക വെട്രി കഴകം (TVK), കോൺഗ്രസുമായി ചേർന്ന് തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നു. സർക്കാർ രൂപീകരിക്കാൻ ക്ഷണം തേടിക്കൊണ്ട് വിജയ് ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കത്ത് നൽകി. രണ്ടാഴ്ചയ്ക്കകം സഭയിൽ ഭൂരിപക്ഷം തെളിയിക്കാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

അഞ്ച് സീറ്റുകൾ നേടിയ കോൺഗ്രസ് ടി‌വികെക്ക് നിബന്ധനകളോടെ പിന്തുണ പ്രഖ്യാപിച്ചു. വർഗീയ ശക്തികളെ സഖ്യത്തിൽ നിന്ന് മാറ്റിനിർത്തണമെന്നതാണ് പ്രധാന നിബന്ധന. ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകളിലെത്താൻ ഇടതുപക്ഷ പാർട്ടികളുടെ (സിപിഎം, സിപിഐ) പിന്തുണ ടിവി‌കെ തേടിയിട്ടുണ്ട്.

കൂടാതെ, എഐഎഡിഎംകെയിലെ ഒരു വിഭാഗം എംഎൽഎമാർ വിജയ് യെ പിന്തുണയ്ക്കാൻ ഒരുങ്ങുന്നതായും സൂചനയുണ്ട്.
ഡിഎംകെ, എഐഎഡിഎംകെ എന്നീ ദ്രാവിഡ കക്ഷികളെ പ്രതിപക്ഷത്തിരുത്തിക്കൊണ്ടാണ് വിജയുടെ രാഷ്ട്രീയ പ്രവേശം തമിഴ്‌നാട് രാഷ്ട്രീയത്തെ മാറ്റിമറിക്കുന്നത്.
പരിഹാസങ്ങളെയും പരിമിതപ്പെടുത്തലുകളെയും അതിജീവിച്ച് ജനങ്ങളിലും യുവാക്കളിലും വിശ്വാസമർപ്പിച്ചാണ് തങ്ങൾ ഈ വിജയം നേടിയതെന്നാണ് വിജയ് പ്രതികരിച്ചത്.