യുഎസില്‍ 231 പേരുമായി ലാന്‍റിംഗ് ശ്രമിക്കവെ വിമാനം അപകത്തില്‍പ്പെട്ടു; ; വീഡിയോ വൈറല്‍

231 യാത്രക്കാരുമായി യുഎസില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ഒരു യാത്രാ വിമാനം അപകടത്തില്‍പ്പെട്ടു. ഒരു ലൈറ്റ് പോസ്റ്റ് ഇടിച്ച്‌ തെറിപ്പിച്ച വിമാനം വിമാനത്താവളത്തിലെ ഒരു ട്രക്കിനും കാര്യമായ തകരാറുണ്ടാക്കി.

വിമാനം അപകടത്തില്‍പ്പെട്ടെങ്കിലും യാത്രക്കാർക്കാർക്കും പരിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം വിമാനം അപകടത്തില്‍പ്പെടുന്നതിന്‍റെ വീഡിയോകള്‍ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു.

മെയ് 3 -ാം തിയതി വെനീസില്‍ നിന്ന് ന്യൂവാർക്കിലേക്ക് വന്ന യുണൈറ്റഡ് എയർലൈൻസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ബോയിംഗ് 767 വിമാനം ലാന്‍റ് ചെയ്യുന്നതിനായി റണ്‍വേയില്‍ വീലുകള്‍ മുട്ടിയ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോളായിരുന്നു അപകടം.

ന്യൂജേഴ്‌സി ടേണ്‍പൈക്കിന് മുകളിലൂടെ അസാധാരണമാംവിധം താഴ്ന്ന് പറന്ന് റോഡരികിലെ ഒരു ലൈറ്റ് പോസ്റ്റ് ഇടിച്ചിട്ടതിന് ശേഷം താഴെയുള്ള ഒരു ഡെലിവറി ട്രക്കിലും വിമാനച്ചിറക് ഇടിച്ചു.

ട്രക്കിന്‍റെ മുന്നിലെ ഗ്ലാസ് ഇടിയുടെ ആഘാതത്തില്‍ തകർന്നു. സിസിടിവിയുടെയും വിമാനത്തിലെ ക്യാമറയില്‍ നിന്നും… അങ്ങനെ പല ആംഗ്ലിളുകളില്‍ നിന്നുള്ള അപകടത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

അപകടത്തില്‍ വാറൻ ബോർഡ്ലി എന്ന ട്രക്ക് ഡ്രൈവർക്ക് നിസാര പരിക്കേറ്റു. അതേസമയം വിമാനത്തിലുണ്ടായിരുന്ന 221 യാത്രക്കാരും 10 ജീവനക്കാരും സുരക്ഷിതരായി ഇരിക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.