ലൂസിയാന: പ്രമുഖ എഴുത്തുകാരനും പ്രഭാഷകന്‍ നോവലിസ്റ്റും സഭാ പ്രവർത്തകനും ആയ ഡോ. ഏഴംകുളം സാംകുട്ടി കർതൃസന്നിധിയിൽ ചേർക്കപ്പെട്ട വിവരം വ്യസന സമേതം അറിയിച്ചുകൊള്ളുന്നു.
അമേരിക്കയിൽ ലൂസിയാനയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.
പ്രശസ്തനായ എഴുത്തുകാരനും കോളജ് പ്രൊഫസറുമായിരുന്നു. ശാസ്ത്രയുഗത്തിൽ ബൈബിൾ വിശ്വസനീയമോ? ഒടുവിലത്തെ ശത്രു, എ.ഡി 2000, പാളം തെറ്റിയ തീവണ്ടി തുടങ്ങിയ ഇടുറ്റ ഗ്രസ്ഥങ്ങൾ രചിച്ചു.
ഭാര്യ പുഷ്പ സാംകുട്ടി.



