യുപിഎഫ് വനിതാ സമ്മേളനം മെയ് 9-ന് ഡബ്ലിനിൽ; ഡോ. സുമ ആൻ നൈനാൻ മുഖ്യാതിഥി

ഡബ്ലിൻ . അയർലൻഡിലെയും നോർത്തേൺ അയർലൻഡിലെയും പെന്തെക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പിന്റെ (UPF) ആഭിമുഖ്യത്തിൽ വനിതാ സമ്മേളനം സംഘടിപ്പിക്കുന്നു. 2026 മെയ് 9 ശനിയാഴ്ച ഇഞ്ചിക്കോറിലെ സോളിഡ് റോക്ക് സെന്ററിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്.

‘കിംഗ്ഡം വിമൻ’ (Kingdom Women) എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രമുഖ പ്രഭാഷക ഡോ. സുമ ആൻ നൈനാൻ ക്ലാസുകൾക്ക് നേതൃത്വം നൽകും. ദൈവരാജ്യത്തിന്റെ വ്യാപ്തിക്കായി വനിതകൾക്ക് എങ്ങനെ ഫലപ്രദമായി പ്രവർത്തിക്കാം എന്നതിനെക്കുറിച്ച് അവബോധം നൽകുന്ന മികച്ചൊരു പഠനവേദിയായിരിക്കും ഈ കോൺഫറൻസ് എന്ന് സംഘാടകർ അറിയിച്ചു.

ഡബ്ലിൻ 8-ലെ ഗോൾഡൻ ബ്രിഡ്ജ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള സോളിഡ് റോക്ക് സെന്ററിലാണ് (Solid Rock Center, 6B, Inchicore, Dublin 8) വേദി ഒരുങ്ങുന്നത്.

സമ്മേളനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ജേക്കബ് ജോർജ്: +44 78278 99620, ബ്രദർ അരുൺ: +353 89269 7070, സിസ്റ്റർ മേഴ്സി പ്രിൻസ്: +353 87937 6117. ആത്മീയ വളർച്ചയ്ക്കും കൂട്ടായ്മയ്ക്കുമായി ഒരുക്കുന്ന ഈ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി യുപിഎഫ് പ്രതിനിധികൾ അറിയിച്ചു.