ജീവിത വിശുദ്ധികൊണ്ട് ലോകത്തിന് സുഗന്ധമായി തീരുവാന്‍ സാധിക്കണം. പാസ്റ്റർ ബെഞ്ചമിൻ വർഗീസ്

കൊട്ടാരക്കര: വർദ്ധിച്ച് വരുന്ന സാമൂഹിക തിന്മകൾ പടർത്തുന്ന ഇരുളിൻ്റെ ഇടങ്ങളിൽ ദൈവജനം അവിടെ നീതിയുടെ മക്കളായി നിലനില്‍ക്കാന്‍ സാധിക്കണം. അനീതിക്കെതിരെ ശബ്ദമുയര്‍ത്തണം. എന്ന് ഐ.പി.സി കൊട്ടാരക്കര മേഖല പ്രസിഡൻ്റ് പാ.ബഞ്ചമിൻ വർഗീസ് ഐ.പി.സി കൊട്ടാരക്കര മേഖലയുടെ 65-)മത് വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു. ജീവിത വിശുദ്ധികൊണ്ട് ലോകത്തിന് സുഗന്ധമായി തീരുവാന്‍ സാധിക്കണം എന്ന് ഉദ്ഘാടന സന്ദേശത്തിലൂടെ അദ്ധേഹം സംസാരിച്ചു.ഐ പി സി കൊട്ടാരക്കര സെൻ്റർ പ്രസിഡൻ്റ് പാസ്റ്റർ എ.ഒ തോമസ് കുട്ടി അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ പാസ്റ്റർ ജോസ് മാതൃൂ സങ്കീർത്തനം വായിക്കുകയും മേഖല ജോയിൻ്റ് സെക്രട്ടറി ബ്രദർ ഫിന്നി പി മാത്യു സ്വാഗതം അറിയിക്കുകയും ചെയ്തു.
മേഖല സംഗീത വിഭാഗം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം കൊടുത്തു. പാസ്റ്റർ കെ. ജെ തോമസ് കുമളി മുഖ്യ സന്ദേശം അറിയിച്ചു. മേഖല സെക്രട്ടറി ബ്രദർ ജെയിംസ് ജോർജ്ജ് കൺവൻഷനെ കുറിച്ചുള്ള നിർദ്ദേശങ്ങളും പ്രസ്താവനകളും അറിയിച്ചു. ജനുവരി ഏഴിന് ആരംഭിച്ച കൺവൻഷൻ പതിനൊന്നാം തീയതി സംയുക്ത സഭാ യോഗത്തോടു കൂടി അവസാനിക്കും. ബൈബിൾ ക്ലാസ്, ഉണർവ്വ് യോഗങ്ങൾ, പൊതുയോഗങ്ങൾ, സണ്ടേസ്കൂൾ, പി വൈ പി എ, സോദരീ സമാജം വാർഷികങ്ങൾ, ശുശ്രൂഷക കുടുംബ സംഗമം, സ്നാനം എന്നിവ കൊട്ടാരക്കര പുലമൺ ബേർശേബ ഗ്രൗണ്ടിൽ നടക്കുന്ന കൺവൻഷനിൽ വിവിധ സെക്ഷനുകളിലായി നടക്കും.
തുടർന്നുള്ള പൊതുയോഗങ്ങളിൽ അലക്സ് വെട്ടിക്കൽ, ഫെയ്ത്ത് ബ്ലെസൻ , ജോൺ എസ്.മരത്തിന്നാൽ, ഷബിൻ ജീ ശാമുവേൽ, ജോൺസൺ ഡാനിയേൽ , ഷാജി ഡാനിയേൽ, സാം ജോർജ്ജ്, സാം വർഗീസ്, മോനീസ് ജോർജ്ജ് എന്നിവർ മുഖ്യ പ്രഭാഷകരായിരിക്കും.
നാളത്തെ പ്രോഗ്രാം
രാവിലെ 8.30 മുതൽ 9.30 വരെ ബൈബിൾ ക്ലാസ് .രാവിലെ 10 മുതൽ 1 വരെ പൊതുയോഗം. ഉച്ചയ്ക്ക് 2 മുതൽ 5 വരെ ശുശ്രൂഷക കുടുംബ സംഗമം.വൈകിട്ട് 5.30 മുതൽ 9 മണി വരെ പൊതുയോഗം പാസ്റ്റർമാരായ ഫിലിപ്പ് പി തോമസ്, എബി പീറ്റർ, അലക്സ് വെട്ടിക്കൽ, ഫെയ്ത്ത് ബ്ലെസൻ എന്നിവർ ദൈവവചനം സംസാരിക്കും. എന്ന് പാസ്റ്റർ ബോബൻ ക്ലീറ്റസ് പബ്ലിസിറ്റി കൺവീനർ അറിയിച്ചു.
കൊട്ടാരക്കര മേഖല ചുമതലക്കാരായ പാസ്റ്റർ സാം ജോർജ്ജ് (വർക്കിംഗ് പ്രസിഡൻ്റ്), പാസ്റ്റർ ജോൺ റിച്ചാർഡ്, പാസ്റ്റർ എ.ഒ.തോമസുകുട്ടി, പാ.കുഞ്ഞുമോൻ വർഗീസ്, പാസ്റ്റർ സി.എ തോമസ് (വൈസ് പ്രസിഡൻ്റുമാർ )ബ്രദർ ജെയിംസ് ജോർജ്ജ് (സെക്രട്ടറി). പാസ്റ്റർ ഷിബു ജോർജ്ജ്, ബ്രദർ ഫിന്നി.പി.മാത്യു (ജോയിൻ്റ് സെക്രട്ടറിമാർ), ബ്രദർ.പി.എം.ഫിലിപ്പ് (ട്രഷറാർ). എന്നിവർ കൺവൻഷന് നേതൃത്വം നൽകും