കടിക്കാതിരിക്കാൻ നായകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുക മാത്രമാണ് ഇനി ബാക്കി: സുപ്രിംകോടതി

ന്യൂഡല്‍ഹി: കടിക്കാതിരിക്കാൻ നായകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുക മാത്രമാണ് ഇനി ബാക്കിയുള്ളതെന്ന് സുപ്രിംകോടതിയുടെ പരിഹാസം.

മൃഗസ്‌നേഹികളുടെ വാദം കേള്‍ക്കുന്നതിനിടയിലാണ് സുപ്രിം കോടതിയുടെ പരിഹാസം. ദേശീയപാതാ അതോറിറ്റിയും മൃഗക്ഷേമ ബോര്‍ഡും നടപടിക്രമങ്ങള്‍ രൂപീകരിച്ചെന്ന് അമികസ് ക്യൂറി കോടതിയെ അറിയിച്ചു. ദേശീയപാതയില്‍ തെരുവുനായ ശല്യമുള്ള ഇടങ്ങള്‍ തിരിച്ചറിഞ്ഞതായി എൻഎച്ച്‌എഐ അറിയിച്ചു.

ദേശീയപാതയിലെ നായ്ക്കളുടെ സാന്നിധ്യം അപകടത്തിന് കാരണമാകുന്നു. തെരുവുനായ ശല്യമുള്ള സ്ഥലങ്ങളുടെ പട്ടിക സംസ്ഥാനങ്ങള്‍ക്ക് കൈമാറി. തെരുവുനായ്ക്കളെ പാര്‍പ്പിക്കാനുള്ള ഇടവും പ്രജനന നിയന്ത്രണ കേന്ദ്രവും വ്യത്യസ്തം. അടിസ്ഥാന സൗകര്യം ഒരുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങള്‍. പാര്‍പ്പിക്കാന്‍ കേന്ദ്രങ്ങളില്ലെങ്കില്‍ തെരുവുനായ്ക്കളെ തെരുവില്‍ നിന്ന് മാറ്റാനാവില്ലെന്നും അമികസ് ക്യൂറി. മൃഗങ്ങള്‍ റോഡില്‍ പ്രവേശിക്കാതിരിക്കാൻ വേലികെട്ടാനാവില്ലേയെന്ന് കോടതി ചോദിച്ചു. നായകടി മാത്രമല്ല നായകള്‍ കാരണമുണ്ടാകുന്ന അപകടങ്ങളും ആശങ്ക ഉണ്ടാക്കുന്നതാണെന്ന് സുപ്രീംകോടതി.

നായകളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുന്നതിനെതിരേ മൃഗസ്‌നേഹികള്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. തെരുവ് നായ്ക്കളെകൂട്ടത്തോടെ കൂട്ടിലടക്കുന്നത് പരിഹാരമല്ല. കടുവയുടെ ആക്രമണമുണ്ടായാല്‍ എല്ലാകടുവകളെയും പിടികൂടി കൂട്ടിലടക്കുകയാണോ മാർഗമെന്നും ചോദ്യം. നായകളെ കേന്ദ്രങ്ങളില്‍ തീറ്റിപ്പോറ്റുന്നത് കനത്തസാമ്ബത്തിക ബാധ്യത വരുത്തുമെന്നും കപില്‍ സിബല്‍. കൂട്ടിലടക്കപ്പെടുന്നവയില്‍ ഒരു നായ്ക്ക് പേവിഷബാധയുണ്ടെങ്കില്‍ എന്ത്ചെയ്യും. രാജ്യത്തെ നായകളുടെ എണ്ണത്തില്‍ കൃത്യമായ കണക്ക് ഇല്ലെന്നും മൃഗസ്‌നേഹികളുടെ വാദം. ജനങ്ങളെ ബോധവല്‍ക്കരിച്ചാല്‍ തെരുവ് നായ ആക്രമണം തടയാം. കൃഷിയിടങ്ങള്‍ സംരക്ഷിക്കാൻ നായകളെ ഉപയോഗിക്കാം എന്നും മൃഗ സ്നേഹികള്‍.

പൊതുസ്ഥലങ്ങളില്‍ നിന്നും തെരുവ്നായ്ക്കളെ നീക്കണമെന്ന നിർദേശം പാലിച്ചോയെന്ന് സുപ്രിം കോടതി പരിശോധിച്ചു. നായ കടിയേറ്റ് മരിച്ച അഭിരാമിയുടെ അമ്മയുടെ അഭിഭാഷകനും വാദിച്ചു. ആക്രമകാരികളായ കൊന്നുകളയാൻ ഉത്തരവിടണമെന്ന് അഭിഭാഷകൻ വി.കെ ബിജു പറഞ്ഞു. വർക്കലയില്‍ നായകടിയേറ്റയാളുടെ ചിത്രം ഹരജിക്കാരനായ സാബു സ്‌റ്റീഫൻ ഓണ്‍ലൈനില്‍ ഉയർത്തിക്കാട്ടുകയും ചെയ്തു.