വിമൻസ് മിഷണറി കൗൺസിൽ ഒരുക്കുന്ന ടീൻസ് & യൂത്ത് ക്യാമ്പ് ആരംഭിച്ചു

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ വിമൻസ് മിഷണറി കൗൺസിൽ (WMC) ഒരുക്കുന്ന ടീൻസ് & യൂത്ത് ക്യാമ്പ് 2025 ഏപ്രിൽ 8 മുതൽ 10 വരെ (ഇന്നു മുതൽ) മുട്ടുമൺ ഐസിപിഎഫ് ക്യാമ്പ് സെന്ററിൽ വച്ച് നടക്കുന്നു.

280 ഓളം യുവജനങ്ങൾ രജിസ്റ്റർ ചെയ്ത് ആരംഭിക്കുന്ന ക്യാമ്പിൽ ഇന്നത്തെ തലമുറ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടുവാൻ ആവശ്യമായ കൈത്താങ്ങലുകൾ നൽകുന്നു. കൂടാതെ ആത്മീയമായ വളർച്ചയ്ക്ക് ആവശ്യമായ ക്ലാസുകൾ, വ്യക്തിപരമായ കൗൺസിലിംഗ് സെഷനുകൾ, തുടങ്ങിയവ ക്യാമ്പിന്റെ പ്രത്യേകതകളാണ്.

സഭാ സൂപ്രണ്ട് റവ.ടി.ജെ. സാമുവൽ പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ വിവിധ പ്രഭാഷകർ ക്ലാസുകൾ നയിക്കും. പാസ്റ്റർ. സാബു ചാരുമൂടിന്റെ നേതൃത്വത്തിൽ ഡബ്ല്യൂ.എം.സി ക്വയർ ആത്മീയ ആരാധന നയിക്കുന്നു.

ഡിസ്ട്രിക്ട് ഡബ്ല്യൂ.എം.സി പ്രസിഡന്റ് മിസിസ്. മറിയാമ്മ സാമുവൽ, സെക്രട്ടറി സിസ്. അനിത സിനോ, ട്രഷറർ സിസ്. സുമി ജേക്കബ് എന്നിവർ ഈ ക്യാമ്പിന് നേതൃത്വം നൽകുന്നു.