‘ആളേ പിടിച്ചും തേരിലേറിയും’ കുരുന്നുകളുടെ മത്സരാവേശം!

സാബു തൊട്ടിപ്പമ്പിൽ

ഇടുക്കി: അവധിയാഘോഷത്തിൻെറ തിരക്കിനിടയിലും ചോറ്റുപാറ ആർ. പി. എം. എൽ. പി. സ്കൂളിലെ കുരുന്നുകൾ ചെസ്സ് മത്സര ടൂർണമെന്റിൽ വാശിയോടെ കരുക്കൾ നീക്കി ശ്രദ്ധ നേടി.

16 വർഷക്കാലമായി സ്കൂളിൽ പ്രവർത്തിച്ചു വരുന്ന ‘ബ്രൈറ്റ് വേ ‘ ചെസ്ക്ലബ്ബിലെ 40 അംഗങ്ങൾ ആണ് മത്സരത്തിൽ പങ്കെടുത്തത്.

എക്ട്രാ ആക്റ്റിവിറ്റിലുൾപ്പെടുന്നതാണെങ്കിലും കുട്ടികളുടെ ചിന്താശേഷിയെ ഉത്തേജിപ്പിക്കുന്നതും, കാര്യങ്ങളെ അവധാനതയോടെ മനസിലാക്കി ക്ഷമാപൂർവ്വം മുന്നോട്ട് പോകാൻ മനസിനെ പാകപ്പെടുത്തുന്ന ഒന്നാണ് ചെസ്സ് കളിയെന്ന് ടൂർണ്ണമെറ്റിന് നേതൃത്വം നൽകിയ അദ്ധ്യാപകൻ ദിനേശൻ പറഞ്ഞു.കുരുന്നിലെ അവരിൽ നൽകുന്ന ഈ തിരിച്ചറിവ് അവരുടെ ഭാവിൽ വളരെ ഗുണകരമാണ്.ഇത് കൂടാതെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും,പ്രത്യേകിച്ച് ഗണിതപഠനം സുഗമാമാക്കുന്നതിനും ചെസ്സ് മത്സരങ്ങൾ ഉപകരിക്കുമെന്നുംഅദേഹം പറഞ്ഞു.

നെടുങ്കണ്ടംഎക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. വിജയകുമാർ ചെസ്സ് ബോർഡിൽ കരുക്കൾ നീക്കി ടുർണ്ണമെൻ്റ് ഉൽഘാടനം ചെയ്തു.

ടൂർണ്ണമെൻ്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ആരുഷ്, ജഗത്, യാസിർ, നിവേദ്, അഭിനന്ദ് എന്നിവരും പെൺ കുട്ടികളുടെ വിഭാഗത്തിൽ ശ്രീനിക, അമേയ, കൃഷ്ണ തീർത്ഥ, ശിവാനി, ദേവനന്ദ എന്നിവരും ആദ്യ 5 റാങ്കുകൾ കരസ്ഥമാക്കി.

PTA പ്രസിഡന്റ്‌ മധു പോളച്ചിറയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രെസ് ആർ. ദീപാമോൾ മുഖ്യ സന്ദേശം നൽകി. തുടർന്ന് നെടുംകണ്ടം BRC യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ഷിജിൻ കുര്യൻ മോട്ടിവേഷണൽ സ്‌പീച്ച് നടത്തി. വാർഡ് മെമ്പർ ശ്യാമള മധു സൂദനൻ, മാനേജ്മെന്റ് പ്രതിനിധി അജി കുളത്തുങ്കൽ എന്നിവർ ആശംസകൾ നേർന്നു. ചെസ്സ് ടൂർണമെൻ്റിൻെറ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് അധ്യാപകരായ ദിനേശ് കെ. കെ., ബിന്ദു എം. ബി. എന്നിവരാണ്. എം. പി. റ്റി. എ. പ്രസിഡന്റ്‌ രാജി,പ്രധാന അദ്ധ്യാപിക ദീപ, വിദ്യ, അശ്വതി, സജ്‌ന, അഞ്ജു, വിനീത, പ്രനീഷ, പ്രിയ, സുനീഷ്, ദിനേശ്, ഷാന്റി, ബീന എന്നീ അദ്ധ്യാപകരും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.
———-