റാന്നി ഇട്ടിയപ്പാറ പുളിമൂട്ടിൽ കുഞ്ഞമ്മ ഐസക് നിത്യതയിൽ; സംസ്കാരം വ്യാഴാഴ്ച

റാന്നി: ഇട്ടിയപ്പാറ പുളിമൂട്ടിൽ പരേതനായ ഐസക്ക് ഏബ്രഹാമിന്റെ (നാഷണൽ കുഞ്ഞ്) ന്റെ സഹധർമിണി കുഞ്ഞമ്മ ഐസക്ക് (77) നിര്യാതയായി.

പരേത കുറിച്ചി കളയ്ക്കാട്ടായ കൊച്ചിടശ്ശേരി കുടുംബാംഗമായിരുന്നു. മക്കൾ കുഞ്ഞുമോൻ (ബെഹറിൻ), കൊച്ചുമോൻ (നാഷണൽ ടെയിലേഴ്സ്), മനു (കാനഡാ), മഞ്ജു (സൗദി അറേബ്യ). മരുമക്കൾ മൻസി കിഴക്കേപറമ്പിൽ ചിങ്ങവനം, ജിനി കാരിക്കോട്ട് ചിങ്ങവനം, ജെഗി മാലിയിൽ തേവേരി (കാനഡാ), വിനു തേലപ്പുറത്ത് കോട്ടയം (സൗദി).

കൊച്ചുമക്കൾ: കെവിൻ, സൂസാൻ, ശേബാ, ജോജിക, ജോയൽ, ഹെലൻ, മിലൻ, ഐറിൻ, ജെക്കബ്കുട്ടി.

സംസ്കാരം ഏപ്രിൽ 10 (വ്യാഴം) രാവിലെ 9 മുതൽ ഐ.പി.സി റാന്നി ബഥേൽ ടൗൺ ചർച്ചിൽ ശുശ്രൂഷകൾ ആരംഭിച്ച് ഉച്ചയ്ക്ക് 1 മണിക്ക് ഐപിസി ബഥേൽ ടൗൺ സഭയുടെ ശാലേം സെമിത്തേരിയിൽ.

വാർത്ത : മേഴ്സി ജോൺ പനച്ചി പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ