ഗ്രേറ്റർ നോയിഡ ഹാർവെസ്റ്റ് മിഷൻ ചർച്ചുകളുടെ ജൂബിലി കൺവൻഷൻ അനുഗ്രഹകരമായി സമാപിച്ചു. ഇന്ത്യയുടെ വിവിധ സ്റ്റേറ്റുകളിൽ നിന്നായി നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
മാർച്ച് 10 മുതൽ 16 വരെ 7 ദിവസം നീണ്ടു നിന്ന മഹാസമ്മേളനം മിഷൻ ഡയറക്ർ റവ. ബാബു ജോൺ ഉൽഘാടനം ചെയ്തു. വിവിധ ഭാഷകൾ സംസാരിക്കുന്ന, വിവിധ സംസ്കാരം പേറുന്ന ആയിരത്തോളം ആളുകളാണ് കർതുമേശയിൽ പങ്കാളികളായത്.

ഇന്ത്യൻ ജനതയിൽ വർഗ്ഗ- വർണ്ണ വ്യത്യാസമില്ലാതെ നാം എല്ലാം ക്രിസ്തുവിൽ ഒന്ന് എന്ന മഹത്തായ ആശയത്തിൻ്റെ സാക്ഷാത്കാരമായിരുന്നു ഒരുമിച്ചുള്ള ആരാധനയും തിരുവത്താഴവും. സ്ഥലപരിമിതി ഉള്ളതുകൊണ്ട് ചുംബനം വേണ്ട ഹസ്തദാനം മതി എന്ന് അദ്ധ്യക്ഷൻ ആഹ്വാനം ചെയ്തിട്ടും തിരക്കിനിടയിൽ ദൈവമക്കൾ ഓടിനടന്ന് പരസ്പരം ആശ്ലേഷിക്കുന്നതു കാണാമായിരുന്നു. റവ. ബാബുജോണും, ഡോ.ബിജു ജോണും സമാപന സഭായോഗത്തിന് നേതൃത്വം നൽകി. എല്ലാ ദിവസവും രാവിലെ 9 നും ഉച്ചയ്ക്ക് 3 നും വൈകിട്ട് 6 നുമായി 3 യോഗങ്ങൾ വീതം നടന്നു. പാസ്റ്റർ മാരായ വി.റ്റി. ഏബ്രഹാം, പാപ്പി മത്തായി, ബാബു തോമസ് (ന്യൂയോർക്ക് ), സി.റ്റി ഏബ്രഹാം (യു. കെ ), ഡോ.ജാബേഷ് ജോൺ, പി.എം ജോൺസൺ, ജോൺ നൈനാൻ,പോൾ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് ബൈബിൾ കോളജിൻ്റെ ബിരുദദാന സമ്മേളനം നടന്നു. വിവിധ കോഴ്‌സുകളിലായി 50 പേർ ഗ്രാഡ്വേറ്റ് ചെയ്തു. അവർക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ക്യാഷ് അവാർഡുകളും റവ. ബാബു ജോൺ വിതരണം ചെയ്തു. ആയിരത്തിലധികം കുട്ടികൾ പഠനം പൂർത്തിയാക്കി ഇന്ത്യയിലും വിവിധ രാജ്യങ്ങളിലുമായി ദൈവവേല ചെയ്യുന്നു. ഇവിടെ പഠിച്ചവരിൽ ചിലർ മ്യാൻമർ, നേപ്പാൾ, യു.എസ്. എ , ആസ്ട്രേലിയ, ജെർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ ശുശ്രൂഷകരായി സേവനമനുഷ്ഠിക്കുന്നു.


അതിഥികളായി എത്തിയ ഡോ. വി.റ്റി. ഏബ്രഹാം, ഡോ ബാബു തോമസ്, പോൾ ഗോപല കൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു. 1500 ലധികം പേർ ബിരുദദാന സമ്മേളനത്തിൽ പങ്കെടുത്തു. ബ്ലസൻ പി. ശാമുവൽ ( കാമ്പസ് ജാനേജർ), അജിത് കുമാർ ( രെജിസ്ട്രാർ ) , ജിൻസ് മോൻ (ഡീൻ) എന്നിവരട ങ്ങിയ മികവുറ്റ ഫാക്വൽറ്റി കോളജിനുണ്ട്. ജൂൺ 25 -ന് പുതിയ അദ്ധ്യയന വർഷം ആരംഭിക്കും.
