വാക്കിന്റെ വിലയറിഞ്ഞ് നമുക്ക് ഉപയോഗിക്കാന്‍ ശീലിക്കാം

ഗുരുവിന്റെ പ്രഭാഷണം നടക്കുകയാണ്. ഇതിനിടയില്‍ ഒരാള്‍ എഴുന്നേറ്റ് നിന്ന് ചോദിച്ചു:

താങ്കള്‍ കുറെ വാക്കുകള്‍ പറയുന്നു എന്നേയുളളൂ.. അവയ്ക്ക് എന്തര്‍ത്ഥമാണുളളത്?

വാക്കുകളുടെ ശക്തിയെക്കുറിച്ച് പലതവണ മനസ്സിലാക്കാന്‍ ഗുരു ശ്രമിച്ചുവെങ്കിലും അയാള്‍ വഴങ്ങിയില്ല. അവസാനം ഗുരു പറഞ്ഞു:

നിങ്ങള്‍ വിഢ്ഢിയാണ്. നിങ്ങള്‍ക്ക് സാമാന്യ ബുദ്ധിപോലുമില്ല. ഒട്ടും വിവരമില്ലാത്തവര്‍ക്കേ നിങ്ങളെപ്പോലെ സംസാരിക്കാനാകൂ.

പരസ്യമായി തന്നെ അപമാനിച്ചതിലുളള വേദന അയാള്‍ ഗുരുവിനോട് പറഞ്ഞു. ഗുരു പറഞ്ഞു: അവ വെറും വാക്കുകളല്ലേ.. അവയ്ക്ക് ഒരര്‍ത്ഥവുമില്ലല്ലോ.. കാര്യം മനസ്സിലാക്കിയ അയാള്‍ ഗുരുവിനോട് ക്ഷമ ചോദിച്ചു.

വാക്കുകളോളം മൂര്‍ച്ചയുളള മറ്റൊന്നുമുണ്ടാകില്ല. പറയുന്ന ഓരോ വാക്കിലും ഓരോ ശബ്ദ സന്ദേശമുണ്ട്. കേള്‍ക്കുന്ന ഓരോ വ്യക്തിയിലും അതിന്റെ പ്രതിഫലനങ്ങളും ഉണ്ടാകുന്നു. ചിലവാക്കുകളില്‍ അനുഗ്രഹവും ചിലതില്‍ ശാപവും ഒളിഞ്ഞിരിക്കും.

സത്യസന്ധമാകണം ഓരോ വാക്കും.. അത് ആളുകളെക്കുറിച്ചാണെങ്കിലും സംഭവങ്ങളെക്കുറിച്ചാണെങ്കിലും. സത്യം മാത്രം പറയുന്നയാള്‍ ഒരു പ്രതീക്ഷയാണ്. പലരുടേയും ആശ്രയമാണ്.

വാക്കിന്റെ വിലയറിഞ്ഞ് അവ നമുക്ക് ഉപയോഗിക്കാന്‍ ശീലിക്കാം

– ശുഭദിനം