വഖഫ് ഭൂമി പ്രശ്നം പിന്തുണയുമായി വൈപ്പിൻ യു.പി. എഫ്: ഐക്യദാർഢ്യ സമ്മേളനം ഇന്ന്

എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിലെ മുനമ്പത്ത് വഖഫ് ഭൂമി പ്രശ്നത്തിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന ജനതയ്ക്ക് വൈപ്പിനുള്ള പെന്തക്കോസ്ത് സഭകളുടെ ഐക്യദാർഢ്യസമ്മേളനം നവംബർ 15 വെള്ളിയാഴ്ച വൈകിട്ട് 3:00 മണിക്ക് നടക്കും.

വൈപ്പിൻ യുണൈറ്റഡ് പെന്തക്കോസ്തു വെലോഷിപ്പിന്റെ നേതൃത്വത്തിൽ പെന്തക്കോസ്ത് സഭ പ്രതിനിധികൾ പ്രതിഷേധ സമര സ്ഥലത്ത് എത്തി സഭകളുടെ പിന്തുണ പ്രഖ്യാപിക്കും. പ്രസിദ്ധ ക്രൈസ്തവ പ്രഭാഷകനും എഴുത്തുകാരനും സംവാദകനുമായ പാസ്റ്റർ. അനിൽ കൊടിത്തോട്ടം വഖഫ് വിഷയത്തെ സംബന്ധിച്ച് പ്രഭാഷണം നടത്തും.

വിവിധ സഭ -സംഘടനയുടെ പാസ്റ്റർമാർ പങ്കെടുക്കുമെന്ന് യു.പി. എഫ് പ്രസിഡൻറ്. പാസ്റ്റർ ഷാജി വിരുപ്പിൽ സെക്രട്ടറി പാസ്റ്റർ സാമുവൽ പി. ചാക്കോ ട്രഷറാർ ഷെൽബൻ ഫ്രാൻസിസ് എന്നിവർ അറിയിച്ചു.

ഇതിനോടകം കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ നേതാക്കളും മതമേലധ്യക്ഷന്മാരും വിവിധ സംഘടനകളും ഉൾപ്പെടെ നാടിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഇവിടെ എത്തിച്ചേർന്നുകൊണ്ടിരിക്കുന്നു.