പെരുമ്പാവൂരിൽ അത്ഭുത പ്രകാശം ബൈബിൾ കൺവൻഷൻ

പെരുമ്പാവൂർ പട്ടണത്തിൽ സഭകൾ ഒന്നിച്ച് ചേർന്ന് നടത്തുന്ന അൽഭുത പ്രകാശം ബൈബിൾ കൺവൻഷൻ 2024 ഡിസംബർ 5 മുതൽ 8 വരെ പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും.

ഷാരോൺ സഭകളുടെ ഇൻ്റർ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫ് ഉല്ഘാടനം നിർവ്വഹിക്കുന്ന പ്രസ്തുത യോഗത്തിൽ മധ്യപ്രദേശിൽ നിന്നുള്ള സുവിശേഷകൻ സാധു നിത്യാനന്ദ ദൈവ വചനം പ്രസംഗിക്കും.

തദ്ദേശീയരെ കൂടാതെ പെരുമ്പാവൂരിലെ അതിഥി തൊഴിലാളികളെ കൂടി സുവിശേശീകരിക്കുക എന്ന ലക്ഷ്യത്തോടെ ക്രമീകരിക്കപെട്ട ഈ യോഗത്തിന് പെരുമ്പാവൂരിലെ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് നേതൃത്വം നൽകുന്നു.

പാസ്റ്റർ നിബ്ബു ജേക്കബ് ജനറൽ കൺവീനർ ആയും പെരുമ്പാവൂരിലെ എല്ലാ സഭകളിലും പെട്ട ദൈവദാസൻമാരും ദൈവമക്കളും ഉൾപെടുന്ന വിപുലമായ കമ്മിറ്റി ഈ കൺവൻഷൻ്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചു വരുന്നു.

കൂടുതൽ വിവരങ്ങൾക്ക് Pr.NIBUJACOB 9447915749