തിരിച്ചടിച്ചാല്‍ ഇറാൻ പ്രതീക്ഷിക്കാത്ത ഇടങ്ങള്‍ ആക്രമിക്കും; ഇസ്രയേല്‍

ടെല്‍ അവീവ് ഇറാനിലേക്ക് നടത്തിയ ആക്രമണത്തില്‍ തിരിച്ചടി നല്‍കുന്നതിനെപ്പറ്റി ആലോചിക്കുകയേ വേണ്ടെന്ന് ഇസ്രയേല്‍.

തിരിച്ചടിച്ചാല്‍ ഇറാൻ പ്രതീക്ഷിക്കാത്ത ഇടങ്ങളില് ആക്രമണം ഉണ്ടാകുമെന്നും ഇസ്രയേല്‍ സൈനിക മേധാവി ലഫ്. ജനറല്‍ ഹെർസി ഹലേവി പറഞ്ഞു.
മുമ്ബത്തേത്തിനേക്കാള്‍ ശക്തമായ ആക്രമണമാകും ഭാവിയില്‍ ഉണ്ടാവുകയെന്നും ഭീഷണിമുഴക്കി.ഇസ്രയേലിന് തിരിച്ചടി നല്‍കാൻ ഇറാൻ ഒരുങ്ങുകയാണെന്ന സൂചനകള്‍ ഇറാൻ സൈന്യം നല്‍കിയിരുന്നു. ‘സമയമാകുന്നു’ എന്ന കുറിപ്പോടെ സമൂഹമാധ്യമത്തിലാണ് ക്ലോക്കിന്റെ സൂചി ചലിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. ‘ട്രൂ പ്രോമിസ് 3’ ഹാഷ് ടാഗുമിട്ടു. മിസൈലിന്റെ ഭാഗങ്ങളും വീഡിയോയില്‍ തുടർന്ന് വരുന്നുണ്ട്. ഇംഗ്ലീഷിലും പേർഷ്യനിലുമായി ‘ശിക്ഷാനേരം അടുത്തെത്തി’ എന്നും എഴുതിയിട്ടുണ്ട്. ‘ദൈവത്തിന്റെ അന്തിമ ന്യായവിധി അടുത്തു’ എന്ന മറ്റൊരു പോസ്റ്റുമുണ്ട്.

ദമാസ്കസിലെ ഇറാൻ എംബസി ആക്രമിച്ചതിനെ തുടർന്ന് ഏപ്രിലില്‍ ഇറാൻ ഇസ്രയേലിലേക്ക് മിസൈല്‍ അയച്ചിരുന്നു. ‘ഓപറേഷൻ ട്രൂ പ്രോമിസ്’ എന്നാണ് ദൗത്യത്തിന് പേരിട്ടിരുന്നത്. ഒക്ടോബർ ഒന്നിന് നടത്തിയ ആക്രമണം ‘ഓപറേഷൻ ട്രൂ പ്രോമിസ് 2’ ആയിരുന്നു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും