കമലാ ഹാരീസ് അമേരിക്കൻ ജനതയെ കമ്മ്യൂണിസത്തിലേക്ക് നയിക്കുന്നു

പാസ്റ്റര്‍ മാത്യു വര്‍ഗീസ്,
ഡാളസ്

ലോകചരിത്രത്തില്‍ നിര്‍ണായകമായ സ്ഥാനം സൃഷ്ടിക്കുന്ന ഒരു തെരഞ്ഞെടുപ്പിനെ അമേരിക്ക നവംബര്‍ അഞ്ചാം തീയതി നേരിടുകയാണ്.

ക്രൈസ്തവമൂല്യങ്ങളെയും ദൈവവചനത്തിന്റെ സത്യങ്ങളെയും ചവിട്ടി മെതിച്ചുകൊണ്ട് അധാര്‍മികതയ്ക്കും അരാജകത്വത്തിനും ചുക്കാന്‍ പിടിക്കുന്ന നിലവിലുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രതിഭാസമായ കമലാഹാരിസും ലോക ധനികന്മാരില്‍ ധനികനും നാലു വര്‍ഷക്കാലം അമേരിക്കയുടെ ഭരണചക്രം തിരിച്ചപ്പോള്‍ ഒരു ചില്ലിക്കാശ് പോലും കുടുംബത്തിനും സ്വന്തം സാമ്രാജ്യ വ്യാപ്തിക്കോ അടിച്ചുമാറ്റാതെ സ്വന്തം ശമ്പളം പോലും ഒഴിഞ്ഞു വച്ചുകൊണ്ട് രാജ്യത്തിന് സംഭാവന ചെയ്ത് പൊതുനന്മയ്ക്കുവേണ്ടി ജീവനെ പോലും തൃജിക്കുവാന്‍ തയ്യാറായ ട്രംപും തമ്മിലുള്ള പോരാട്ടം ലോകം ഉറ്റുനോക്കുന്നു.

അമേരിക്കന്‍ സമ്പദ്ഘടനയുടെയും ക്രിസ്തീയ മുല്യങ്ങളുടെയും അടിത്തറയിളക്കി ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ ഒരു പരിഹാസചിഹ്നമായി അമേരിക്ക ഇന്ന് നിലകൊള്ളുകയാണ്. കഴമ്പില്ലാത്ത ചിരിയും കാതല്‍ ഇല്ലാത്ത ഉപദേശങ്ങളും കൊണ്ട് വലിയൊരു ജനസമൂഹത്തെ കമ്മ്യൂണിസത്തിലേക്കും സോഷ്യലിസത്തിലേക്കും മാർക്സിസത്തിലേക്കും നയിക്കുകയാണ് നിലവിലുള്ള ഭരണകൂടം. അതിന്റെ പ്രതിഭയാണ് കമലഹാരിസ് . നിബന്ധനകള്‍ ഇല്ലാത്ത ഗര്‍ഭചിദ്രം, പ്രായപുര്‍ത്തിയാകാത്ത കുഞ്ഞുങ്ങളുടെ ലിംഗ ശസ്ത്രക്രിയ, പോലീസു വേണ്ട, രാജ്യത്തിന് അതിരുകള്‍ വേണ്ട എന്നൊ വിളിച്ചു വിളിച്ചു കുവുന്ന ഈ ഭരണകുടത്തിന്‌ സാധാരണക്കാരന്റെ സുരക്ഷിതത്വം വിഷയമേ അല്ല. അനധികൃത കുടിയേറ്റത്തിന് അമേരിക്കയുടെ വാതിലുകള്‍ തുറന്നിടുന്നത് രാജ്യത്തിന്റെ രക്ഷിക്കും നയയ്ക്കും വേണ്ടിയല്ല പ്രത്യുത അധികാരത്തിന്റെ കസേരയില്‍ അള്ളിപ്പിടിച്ചുകൊണ്ട് കിടക്കുവാന്‍ വേണ്ടിയാണ്. സോദോമ്യ പാപത്തിന്റെയും ബാബിലോണ്യ മ്ലേച്ഛതകളുടെയും ഒഴുക്കിനെ തടസ്സമില്ലാതെ ഒഴുക്കുവാന്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുന്ന ഈ ഭരണകൂടത്തിന്റെ പ്രതിച്ഛായയാണ് കമലഹാരിസ് .

മയക്കുമരുന്നിന്റെ നിയന്ത്രണമില്ലാത്ത പ്രവാഹങ്ങളും സൗത്ത് അമേരിക്കന്‍ ഗുണ്ടകളുടെ വിളയാട്ടങ്ങളും അമേരിക്കയുടെ മണ്ണില്‍ വേരുറപ്പിച്ച് കഴിഞ്ഞു. ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളുടെ മത്സരത്തില്‍ യഥേഷ്ടം പങ്കെടുക്കുവാന്‍ അവസരങ്ങള്‍ നിര്‍ലോഭം സൃഷ്ടിച്ച നിലവിലുള്ള ഭരണകുടം ക്രൈസ്തവ മുല്യങ്ങള്‍ക്ക് ഒരു അവഹേളനമാണ്. അക്രമവും നദി പോലെ ഒഴുകുന്ന അധാര്‍മികതയും കുടുംബങ്ങളെ തകര്‍ക്കുകയാണ്. തലമുറകളെ ചതിക്കുഴിയില്‍ വീഴ്ത്തുക എന്നുള്ളത് മാത്രമാണ് ലക്ഷ്യം. ഇതാണോ നമുക്ക് ആവശ്യം ഉരുട്ടിനെതിരെയുള്ള യുദ്ധമാണ് ഈ തെരഞ്ഞെടുപ്പ്.

സുനാമി പോലെ ഒന്നിന് പുറകെ ഒന്നായി ഒരു മനുഷ്യനെ തന്റെ പദവിയില്‍ നിന്ന് തള്ളിയിടുവാന്‍ കെട്ടിച്ചമച്ച് 700 വര്‍ഷത്തിലധികം തടവ് ലഭിക്കാവുന്ന കേസുകള്‍, രാജ്യദ്രോഹക്കുറ്റം ഒന്നിലധികം, ഇംപീച്ച്മെന്റ് ഒന്നിലധികം, വധശ്രമം ഒന്നിലധികം ഇതെല്ലാം ചങ്കൂറ്റത്തോടെ നേരിട്ടുകൊണ്ട് വീണ്ടും അമേരിക്കയെ സ്നേഹിച്ച് കറുത്തവന്‍ എന്നോ വെളുത്തവനെന്നോ നോക്കാതെ ജാതി വര്‍ഗ്ഗ വര്‍ണ്ണം നോക്കാതെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു ഒരു രാ ജ്യസ്‌നേഹിയാണ് ഡൊണാള്‍ഡ്. 2016 മുതലുള്ള തന്റെ ഭരണകാലത്ത് എങ്ങും യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടില്ല, ക്രിസ്ത്യാനികള്‍ മറ്റ് രാജ്യങ്ങളില്‍ സുരക്ഷിതരായിരുന്നു. തീവ്രവാദി സംഘടനകള്‍ മാളത്തില്‍ ഒളിച്ചു. അല്ലാത്തവനെ നിര്‍മാര്‍ജനം ചെയ്തു. ഇസ്രായേലിന്റെ കാവല്‍ ഭടന്‍, ഒരു പ്രവചന നിവർത്തീകരണം എന്നവണ്ണം ഇസ്രയേലിന്റെ തലസ്ഥാനം യെരുശലേമില്‍ സ്ഥാപിച്ചു. നോര്‍ത്ത് കൊറിയ ചൈന റഷ്യ പഞ്ചപുച്ഛമടച്ചു.

തിരഞ്ഞെടുക്കു ഏതു വേണം? വര്‍ദ്ധിച്ച നികുതിയോ വഴിവിട്ട ജീവിതമോ? കുതിച്ചുയരുന്ന വില കയറ്റമോ ? കുത്തഴിഞ്ഞ ജീവിതമോ? അഹന്തയുടെ ആള്‍ രൂപം അല്ല തലകുനിക്കാത്ത ഒരു പടയാളിയുടെ ആള്‍രുപമത്രെ ട്രംപ്. നിഷ്പക്ഷമായി ചിന്തിച്ചുകൊണ്ട് മുമ്പിലുള്ളവയെ വിലയിരുത്തുക. അദ്ദേഹത്തെ വെളിച്ചത്തിന്റെ കാവല്‍ ഭടനായി ദേശത്ത് എഴുന്നേല്‍ക്കുവാന്‍ ദൈവം ഇടയാക്കട്ടെ.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും