ക്രൈസ്റ്റ് ഫോർ ഏഷ്യ ഇൻ്റർനാഷണൽ ലീഡേഴ്സ് സെമിനാർ

ക്രൈസ്റ്റ് ഫോർ ഏഷ്യ ഇൻറർനാഷണലിന്റെ (സി എഫ് എ ഐ) ലീഡേഴ്സ് മീറ്റിംഗ് മിനിസ്ട്രിയുടെ ആസ്ഥാനമായ മാവേലിക്കര ചെറിയനാട് വെച്ച് നടന്നു.

ആലപ്പുഴ ജില്ലാ കോഓർഡിനേറ്റർ പാസ്റ്റർ കെ. വി. ജോൺസന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ റവ. ഡോ. ജോൺ കെ. മാത്യു മുഖ്യ സന്ദേശം നൽകി. സി എഫ് എ ഇൻറർനാഷണൽ ഫൗണ്ടർ പ്രസിഡൻറ് & ഡയറക്ടർ റവ. ഡോ. ഉണ്ണൂണ്ണി മാത്യു മിഷൻ ചലഞ്ച് നടത്തി. പാസ്റ്റർ ജോയ് ദേവസ്യ, പാസ്റ്റർ ലാലു, പാസ്റ്റർ കെ. മാത്യു, ബ്രദർ ബാബു വർഗീസ്, എന്നിവർ ആശംസ സന്ദേശം നൽകി.

കേരള സ്റ്റേറ്റ് ഡയറക്ടർ പാസ്റ്റർ സാംകുട്ടി ഡാനിയേൽ, കോ ഓർഡിനേറ്റർമാരായ പാ. പോൾ ഉണ്ണി പാ.ജോസഫ് ചാക്കോ പാ. വിജയൻ നായർ എന്നിവരും പങ്കെടുത്തു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും