ഭീകരാക്രമണം; ഇറാനിൽ 10 ഉദ്യോഗസ്ഥരും പാക്കിസ്ഥാനിൽ 8 പേരും കൊല്ലപ്പെട്ടു

ടെഹ്റാൻ: ഇ​റാ​നി​ൽ പൊ​ലീ​സ് വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 10 ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ടു. തെ​ഹ്റാ​നി​ൽ​നി​ന്ന് 1200 കി​ലോ​മീ​റ്റ​ർ അ​ക​ലെ തെ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ സി​സ്താ​ൻ- ബ​ലൂ​ചി​സ്താ​ൻ മേ​ഖ​ല​യി​ലെ ഗോ​ഹ​ർ കു​ഹി​ലാ​ണ് സം​ഭ​വം. ആ​രും ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

അ​തേ​സ​മ​യം അ​ഫ്ഗാ​നി​സ്താ​ൻ, ഇ​റാ​ൻ, പാ​കി​സ്താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബ​ലൂ​ച് ജ​ന​ത​ക്കു​വേ​ണ്ടി വാ​ദി​ക്കു​ന്ന ഹ​ൽ​വാ​ഷ് ത​ക​ർ​ന്ന ട്ര​ക്കി​ന്റെ ഫോ​ട്ടോ​യും വി​ഡി​യോ​യും പ​ങ്കു​വെ​ച്ചു.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഇ​സ്രാ​യേ​ൽ ഇ​റാ​നി​ലെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പൊ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ട ഭീ​ക​രാ​ക്ര​മ​ണം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഇ​റാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മറ്റൊരു ഭീകരാക്രമണത്തിൽ
പാകിസ്താനില്‍ എട്ട് പേർ കൊല്ലപ്പെട്ടു.
ചാവേറാക്രമണമാണ് ഉണ്ടായത്.

ഖൈബർ പഖ്തൂൺഖ്‌വ പ്രവിശ്യയിലെ മിർ അലി പട്ടണത്തിലായിരുന്നു ആക്രമണം. പ്രദേശത്ത് നിർത്തിയിട്ടിരുന്ന മോട്ടോ‍ർസൈക്കിൾ റിക്ഷയുടെ പിന്നിൽ നിന്ന് ചാവേർ പൊട്ടിത്തെറിച്ചുവെന്നാണ് എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നത്.

ആക്രമണത്തിൽ നാല് പോലീസ് ഉദ്യോ​ഗസ്ഥരും രണ്ട് അർധസൈനിക വിഭാ​ഗത്തിലെ ഉദ്യോ​ഗസ്ഥരും ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ​ഗുരുതരമാണ്. അസ്വാദ് ഉൾ ഹർബ് എന്ന തീവ്രവാദസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത്
രം​ഗത്തെത്തി.

അഫ്​ഗാന്റെ അതിർത്തി പ്രദേശത്തായിരുന്നു ആക്രമണം. 2021-ൽ താലിബാൻ അധികാരത്തിലേറിയതിന് ശേഷം പാകിസ്ഥാനിൽ തീവ്രവാദം വർധിച്ചതായാണ് റിപ്പോർട്ടുകൾ. ശത്രുതാമനോഭാവമുള്ള സംഘങ്ങൾ പാകിസ്താനിൽ അഭയം പ്രാപിക്കുന്നുവെന്നും ആരോപണമുണ്ട്.

2014-നു ശേഷം ഏറ്റവുമധികം ചാവേർ ആക്രമണങ്ങൾ പാകിസ്താനിൽ റിപ്പോർട്ട് ചെയ്ത വർഷമായിരുന്നു 2023. 29 ചാവേർ ആക്രമണങ്ങളിൽ നിന്നായി 329 പേർ 2023-ൽ മാത്രം കൊല്ലപ്പെട്ടു.
=====

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും