ഇന്ത്യാ മിഷൻ്റെ ആഭിമുഖ്യത്തിൽ ബീഹാറിൽ പാസ്റ്റേഴ്സ് കോൺഫ്രൻസ് നടന്നു

ഇന്ത്യാ മിഷൻ്റെ നേതൃത്വത്തിൽ ബീഹാറിലെ മോട്ടി ഹരിയിൽ പാസ്റ്റേഴ്സ് സെമിനാർ നടന്നു.

റവ. സണ്ണി താഴാംപള്ളം പ്രസംഗിക്കുന്നു

ഈ മാസം 14 മുതൽ 18 വരെ നടന്ന സെമിനാറിൽ റവ. സണ്ണി താഴാംപള്ളം, ഡോ. ജോളി താഴാംപള്ളം എന്നിവർ പ്രസംഗിച്ചു.

ഡോ. മാത്യു പി. കോശി, ഡോ. കെ.റ്റി ജോസഫ്, ഡോ. എബി.പി മാത്യു എന്നിവർ പങ്കെടുത്തു. പാറ്റ്ന ഡിസ്ട്രിക്ട് പാസ്റ്റർ അമലേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

പ്രസംഗം: ഡോ. ജോളി ജോസഫ് താഴാം പള്ളം

ബിഹാർ, യു.പി, രാജസ്ഥാൻ, ജാർഖണ്ട്, ഉത്തരാഖണ്ഡ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നായി ഏകദേശം 1300 പാസ്റ്റർമാർ നാലു ദിവസങ്ങൾ നീണ്ടു നിന്ന കോൺഫ്രൻസിൽ പങ്കെടുത്തു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും