തമിഴ്നാട് മദ്യദുരന്തം; കളക്ടർക്ക് സ്ഥലം മാറ്റം: മരണസംഖ്യ 29 ആയി ഉയർന്നു

ചെന്നൈ: വടക്കൻ തമിഴ്‌നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 29 ആയി. വ്യാജ പാക്കറ്റ് ചാരായമാണ് ഇവർ കഴിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കെ. കണ്ണുകുട്ടി (49) എന്നയാളെ അറസ്റ്റ് ചെയ്തു‌. ഇയാളുടെ
പക്കൽനിന്ന് 200 ലിറ്റർ വ്യാജച്ചാരായം പിടിച്ചെടുത്തു.

സംഭവത്തിൽ സിബി-സിഐഡി അന്വേഷണത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉത്തരവിട്ടു. കള്ളാക്കുറിച്ചി ജില്ലാ കളക്ടർ ശ്രാവൺകുമാർ ജാടവത്തിനെ സ്ഥലം
മാറ്റി. ജില്ലാ പോലീസ് സൂപ്രണ്ട് സമയ്സിംഗ് മീണയെ സസ്പെൻഡ് ചെയ്‌.

കള്ളാക്കുറിച്ചി കരുണാപുരത്തുണ്ടായ ദുരന്തത്തിൽ നിരവധി പേർ വിവിധ ആശുപ ത്രികളിൽ ചികിത്സയിലാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാത്രിയോടെയാണ് കരുണാപുരത്ത് ദിവസവേതനക്കാരായ ഒരുസംഘം തൊഴിലാളികൾ വ്യാജ മദ്യവിൽപ്പന ക്കാരിൽനിന്ന് മദ്യം വാങ്ങിയത്.
മദ്യം കഴിച്ചതിനുശേഷം തൊഴിലാളികളിൽ ഭൂരിപ ക്ഷത്തിനും തലവേദനയും, ഛർദിയും, തലകറക്കവും അനുഭവപ്പെട്ടു. തുടർന്ന് ഓരോരുത്തരെയായി ആശുപത്രിയിലേക്കു കൊണ്ടുവരികയായിരുന്നു. ചെന്നൈയില്‍നിന്ന് 250 കിലോമീറ്റർ അകലെ, കള്ളക്കുറിച്ചി പട്ടണത്തിനടുത്തുള്ള കരുണാപുരത്താണ് മദ്യദുരന്തമുണ്ടായത്.

വിവിധ ആശുപത്രികളിലായി ഏകദേശം 60-ഓളം പേർ ഇപ്പോഴും ചികിത്സയിൽ ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.