താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിച്ചതിൻെറ പക; സഹോദരിയെ യുവാവ് വെടിവച്ച് കൊന്നു

ഹരിയാനയിൽ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്‌ത സഹോദരിയെ കൊലപ്പെടുത്തിയ കൗമാരക്കാരൻ അറസ്റ്റിൽ. കൈതാളിൽ ബുധനാഴ്‌യാണ് സംഭവം. 17കാരനാണ് അറസ്റ്റിലായത്.

കോമൾറാണി ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർതൃഗൃഹത്തിൽ വച്ചാണ് സംഭവം നടന്നത്. ഫെബ്രുവരിയിലാണ് കോമൾറാണിയും അനിൽകുമാറും വിവാഹിതരായത്. അന്നു മുതൽ കോമൾ റാണിയുടെ വീട്ടുകാരിൽ നിന്ന് ഭീഷണിയുണ്ടായിരുന്നുവെന്ന് അനിൽ കുമാറിൻ്റെ പിതാവ് പറഞ്ഞു.

കോമൾറാണി പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളെ വിവാഹം കഴിച്ചതിനെ തുടർന്ന് അവരുടെ ബന്ധുക്കൾ ദേഷ്യത്തിലായിരുന്നു. സഹോദരിയുടെ വീട്ടിലെത്തിയ പ്രതി വെടിവച്ചാണ് ഇവരെ കൊന്നത്. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ അനിൽ കുമാറിൻ്റെ അമ്മയെയും സഹോദരിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.