പനമരം :വയനാട് ജില്ലയുടെ സമഗ്രപുരോഗതിയ്ക്കും, സുവിശേഷത്തിന്റെ വേരോട്ടത്തിനുമായി ഒറ്റത്തെങ്ങിൽ കുടുംബത്തിൽ നിന്നും വീണ്ടും ഒരു സംരംഭം.
മഹനയിം ലൈഫ് മിഷൻ റിട്രീറ്റ് സെന്റർ അസംബ്ലീസ് ഓഫ് ഗോഡ് മലബാർ Dt സൂപ്രണ്ട് ഡോ. വി.റ്റി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഇതര ബ്ലോക്കുകൾ മാനന്തവാടി നഗരസഭ ചെയർമാൻ ശ്രീമതി രത്നവല്ലി, പനമരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആസ്യ ടീച്ചർ എന്നിവരും ഉദ്ഘാടനം ചെയ്തു.
മുൻ വയനാട് ADM ശ്രീ. എൻ. ഐ. ഷാജു, പോലീസ് സൂപ്രണ്ടായി വിരമിച്ച ശ്രീ. പ്രിൻസ് എബ്രഹാം, മറ്റ് അനവധി ദൈവദാസൻമാരും ആശംസ അറിയിച്ചു.

മലബാറിന്റെ സുവിശേഷീകരണത്തിൽ വലിയ പങ്ക് വഹിക്കുന്ന ഒരു കുടുംബമാണ് ഒറ്റത്തെങ്ങിൽ കുടുംബം. നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഫിലിപ്പ് തോമസ് ഒറ്റത്തെങ്ങിൽ, സുവിശേഷീകരണം പ്രവർത്തികളിലൂടെ എന്ന ആപ്തവാക്യവുമായി സഞ്ചരിച്ച് സമൂഹത്തിൽ തള്ളപ്പെട്ട സാധാരണ ജനങ്ങളെ യേശുവിനോട് അടുപ്പിച്ച വളരെ ദീർഘ ദർശനമുള്ള ആളായിരുന്നു.
ആ ദർശനങ്ങളുടെ പൂർത്തീകരണം ആണ് ഇന്ന് ഉദ്ഘാടനം ചെയ്ത മഹനയിം ലൈഫ് മിഷൻ റിട്രീറ്റ് സെന്ററും കൊയിലേരിയിൽ പ്രവർത്തിക്കുന്ന ടാബോർ ഹിൽ റിവർവ്യൂ റിട്രീറ്റ് സെന്ററും.
നൈനാൻ തോമസ് 4 വർഷം മുൻപാണ് പനമരത്തിനടുത്ത് ചെറുകാട്ടൂരിൽ സ്ഥലം വാങ്ങിയത്. വയനാട്ടിൽ പലപ്രാവശ്യം അദ്ദേഹം നടത്തിയ മിഷൻ യാത്രയിൽ മനസ്സിലാക്കിയതും ഹൃദയത്തിൻ വളരെ ആത്മഭാരം വന്നതുമായ ഒരു കാര്യം അമിതമായ മദ്യപാനം മൂലം തകർന്ന കുടുംബങ്ങളും അവരുടെ മക്കളുടെ കഷ്ടതയും ആയിരുന്നു.
നൈനാൻ തോമസിൻ്റെയും സഹധർമ്മിണി മേഴ്സി തോമസിൻ്റെയും ദീർഘ നാളത്തെ പ്രാർത്ഥനയുടെ ഫലമായി ദൈവം നൽകിയ ദർശന പ്രകാരം ആരംഭിച്ചതാണ് മഹനയിം ലൈഫ് മിഷൻ റിട്രീറ്റ് സെന്റർ .
ഇവിടെ പ്രധാനമായി ഡി അഡിക്ഷൻ ധ്യാനം ആണ് നടക്കുന്നത്. കഴിഞ്ഞ 3 വർഷം കൊണ്ട് 850 മദ്യപാനികൾ വരികയും ലഹരിയിൽ നിന്ന് മോചിതരാകുകയും ചെയ്തു.
ഡി അഡിക്ഷൻ ക്യാമ്പിന് ശേഷം ആവശ്യമായവർക്ക് 21 ദിവസത്തെ ക്ലാസുകളും കൗൺസിലിംങ്ങും കൊടുക്കുന്നുണ്ട്. നൈനാൻ തോമസ് ഒറ്റത്തെങ്ങിൽ നേതൃത്വം കൊടുക്കുന്ന മഹനയീം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ ആണ് റീഹാബ് സെൻ്റർ പ്രവർത്തിക്കുന്നത്.
വിശാലമായ ക്യാമ്പസിൽ ആണ് മഹനയീം ലൈഫ് മിഷൻ പ്രവർത്തിക്കുന്നത്. 15 പേരെ വീതം ഉള്ള ബാച്ചുകൾ ആയിട്ടാണ് ക്ലാസുകളും കൗൺസിലിംഗും ക്രമീകരിച്ചിരിക്കുന്നത്.
കൂടാതെ ചിലമാസങ്ങളായി പനമരം ഗവൺമെന്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്ന രോഗികൾക്കും സഹായികൾക്കും ഡെയ്ലി മന്ന എന്ന പേരിൽ രാത്രി ഭക്ഷണം കൊടുത്തു വന്നിരുന്നു.
ലഹരിക്കടിമകളായ ആളുകൾക്ക് ഈ സ്ഥാപനം അനുഗ്രഹമായി, യേശുവിൻ്റെ സ്നേഹം മറ്റുള്ളവരിലേക്ക് പകർന്നു കൊടുത്ത് ഒരു നല്ല ജീവിതത്തിലേക്ക് നയിക്കുവാൻ ഈ സ്ഥാപനത്തിന് കഴിയുന്നുണ്ട്. ഈ ശുശ്രൂഷകൾക്ക് ഡയറക്ടർ പാസ്റ്റർ ജോയ് മുളയ്ക്കലും കോർഡിനേറ്റർ പാസ്റ്റർ VC ജേക്കബ്ബും നേതൃത്വം നൽകിവരുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
Pr. Joy Mulackal
+918086171811
Pr. വി.സി ജേക്കബ്ബ് 9745804138




