ഐ പി സി അയർലൻഡ് & ഇ.യു. റീജിയൻ്റെ ലീഡേഴ്‌സ് കോൺഫറൻസ് നടന്നു.

ഇന്ത്യാ പെന്തെക്കോസ്‌ത് ദൈവസഭ അയർലൻഡ് & ഇ.യു. റീജി യൻ്റെ ലീഡേഴ്‌സ് കോൺഫറൻസ് നവംബർ 16ന് രാവിലെ 11 മണിക്ക്
ലണ്ടൻഡറിലയിൽ വെച്ചു നടന്നു.

ഐപിസി അയർലൻഡ്& ഇ യു റീജൻ വൈസ് പ്രസിഡന്റ് പാസ്റ്റർ ജിജി എം വർഗീസ് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. റിജിയൻ സെക്രട്ടറി പാസ്റ്റർ സനു പി മാത്യു സ്വാഗത പ്രസംഗം നടത്തി. മീറ്റിങ്ങിൽ ഐപിസി അയർലൻഡ് & ഈ യു റിജിയൻ PYPA പ്രസിഡന്റ് പാസ്റ്റർ അനീഷ് ജോർജ്ജും ഐപിസി അയർലൻഡ് & ഈ യു റിജിയൻ പ്രസിഡന്റ് പാസ്റ്റർ സിറ്റി എബ്രഹാം ഉം ദൈവവചനത്തിൽ നിന്ന് സംസാരിച്ചു.

അഗ്രിപ്പാ രാജാവിന്റെ മുമ്പിൽ, സ്വർഗീയ ദർശനത്തിന് ഞാൻ അനുസരണക്കേട് കാണിക്കുകയില്ല എന്ന പൗലോസിന്റെ പ്രശസ്തമായ സാക്ഷ്യം ആധാരമാക്കി പാസ്റ്റർ സി റ്റി എബ്രഹാം മുഖ്യ സന്ദേശം നൽകി.

ഐപിസി അയർലൻഡ & യു റീജൻ സഭാ ശുശ്രൂഷകൻ മാരെല്ലാം ഈ മീറ്റിങ്ങിൽ അവരുടെ അനുഭവങ്ങളെ പങ്കുവെച്ച. ഈ മീറ്റിംഗിൽ സംബന്ധിച്ച എല്ലാ കർത്തൃദാസന്മാർക്കും ട്രഷറർ ബ്രദർ രാജൻ ലൂക്കോസ് നന്ദി രേഖപ്പെടുത്തി.