കഴിഞ്ഞ ദിവസം ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരെ ഉണ്ടായ പേജർ അക്രമണത്തിൽ ഹങ്കേറിയൻ യുവതിക്ക് പങ്കുണ്ടെന്ന് സംശയം.
ഹങ്കറി കേന്ദ്രമായി പ്രവർത്തിക്കുന്ന ബി എ സി കൺസൾറ്റിംങ് കമ്പനി സി. ഇ. ഒ യായ ക്രിസ്ത്യാനിയ ബർസിനി എന്ന യുവതിയാണ് സംശയ നിഴലിലെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നു.
ഹിസ്ബുള്ളയ്ക്ക് പേജറുകൾ വിതരണം ചെയ്തത് ഹങ്കറി കേന്ദ്രമായുള്ള ഈ കമ്പനി ആയിരുന്നു.
ഹിസ്ബുള്ളയ്ക്കെതിരെ ഉണ്ടായ പേജർ അക്രമണത്തിൽ പന്ത്രണ്ട് പേർ മരിക്കുകയും ആയിരക്കണക്കിന് ആൾക്കാർക്ക് പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു.
ലണ്ടനിൽ പഠിക്കുകയും ,ദുരന്ത നിവാരണം തൻെറ മേഖലയെന്ന് പറയുകയും ചെയ്യുന്ന ക്രിസ്ത്യാന ആരോപണങ്ങൾ പാടെ നിഷേധിച്ചു. ”ഞാൻ പേജറുകളൊന്നും നിർമ്മിക്കുന്നില്ല.ഞാൻ ഇടനിലക്കാരി മാത്രമാണ്.നിങ്ങൾ തെറ്റിദ്ധരിച്ചു എന്നാണ് തോന്നുന്നതെന്നും” യുവതി അമേരിക്കയിലെ ഒരു ടെലിവിഷൻ ചാനലിനോട് പറഞ്ഞു.
നാല്പത്കാരിയായ ക്രിസ്ത്യാന ലണ്ടൻ സ്ക്കൂൾ ഓഫ് എക്കണോമിക്സിൽ നിന്നും പഠനം പൂർത്തിയാക്കിയതാണ്. യു .കെ സർവ്വകലാശാലയിൽ പതിമൂന്ന് വർഷം പഠിച്ച ഇവരുടെ താമസം വടക്കൻ ലണ്ടനിലെ ഗൊസ്പൽ ഓക്കിലായിരുന്നു.
ഇൻ്റർനാഷണൽ റിലേഷൻ,ബിസിനസ് ഡവലെപ്പ്മെൻ്റ്,കാലാവസ്ഥ പഠനം എന്നിവയിൽ ഇവർ വിദഗ്ദ്ധയാണ്.പേർഷ്യനും ഇറ്റാലിയനും അടക്കം ഏഴ് ഭാഷകൾ ഇവർ കൈകര്യം ചെയ്യുമെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ.
ബി എ സി കൺസൾ
റ്റിംങിൽ എത്തുന്നതിന് മുൻപ് യൂനസ്ക്കോയ്ക്കുവേണ്ടി പാരീസിൽ ഹൈട്രോളജി പദ്ധതിയിൽ പ്രോജക്റ്റ് മാനേജരായി ഈ വനിത ജോലി ചെയ്തിരുന്നതായും വിവരമുണ്ട്.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഹിസ്ബുള്ളയ്ക്ക് പേജറുകൾ വിതരണം ചെയ്തത് തായ്വാൻ കമ്പനിയായ ഗോൾഡ് അപ്പോളയാണ്.എന്നാൽ പേജറുകൾ നിർമ്മിച്ചതും വിൽക്കുന്നതും ബി എ സി കൺസൾറ്റിംങ് അണെന്നും തങ്ങൾ ബ്രാൻ്റിംഗ് മാത്രമാണ് നടത്തിയതെന്നും ഗോൾഡ് അപ്പോളൊ അധികൃതർ വ്യക്തമാക്കി.
ലെബനനിൽ പേജറുകൾ പൊട്ടിത്തെറിച്ച് നിരവധി പേർ കൊല്ലപ്പെടുകയും,പരിക്ക് ഏല്ക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ ഇസ്രായേൽ ചാരസംഘടനയായ മൊസാദ് തന്നെയാണെന്നാണ് വിവരം. പല സുരക്ഷാ ഏജൻസികളും പറയുന്നത് ഇത്തരം ഒരാക്രമണം നടത്താൻ മൊസാദിനെക്കൊണ്ടെ കഴിയൂ എന്നാണ്.




