NACOG 2027 ഓസ്റ്റിൻ ദേശീയ പേൾ ജൂബിലി സമ്മേളനം : രജിസ്ട്രേഷൻ ഉൽഘാടനം ഡിസംബർ അഞ്ചിന് അറ്റ്ലാൻ്റയിൽ

Rev. Abey Thomas (Vice President), Aji Idiculla (National Treasurer)

ബാബുക്കുട്ടി ജോർജ്
ഫിലദെൽഫിയ
നാഷണൽ മീഡിയ കൺവീനർ

30 -ാമത് നോർത്തമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഇന്ത്യാ ദേശീയ സമ്മേളനം ഓസ്‌റ്റനിൽ 2027 ജൂലൈ 15 മുതൽ 18 വരെ നടക്കും. 30 -ാമത് പേൾ ജൂബിലി കോൺഫ്രൻസാണിത്.

Rev. Jeremy Mathew (National English Session Coordinator), Dr. Julie Thomas (Ladies President)

ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ്റെ ഉൽഘാടനം അറ്റ്ലാൻ്റയിൽ ഡിസംബർ അഞ്ചിന് നടക്കും. ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസ് അസിസ്റ്റൻ്റ് ഡയറക്ടർ ബിഷപ്പ് ഇസ്‌മായേൽ ചാൾസ് പ്രസംഗിക്കും.

( Address: Calvary Assembly COG ,1132 , Buford HWY, Sugar Hill GA 30518 – 6PM )

Evg. George Mammen (Local Convener), Juvin George (Local Secretary)

പാസ്റ്റർ ഏബ്രഹാം തോമസ് – ടെക്സസ് ഓസ്റ്റിൻ ( പ്രസിഡൻ്റ്) , പാസ്റ്റർ എബി തോമസ് – ന്യൂ യോർക്ക് (വൈസ്. പ്രസിഡൻ്റ്), ഫിന്നി ഫിലിപ്പ് – ഫിലദെൽഫിയ ( സെക്രട്ടറി), അജി ഇടിക്കുള – ഹ്യൂസ്റ്റൻ ( ട്രഷറാർ), പാസ്റ്റർ ജെറമി മാത്യു – ഡാളസ് ( ഇംഗ്ലീഷ് കോ- ഓർഡിനേറ്റർ), ഡോ. ജൂലി തോമസ്- ഓസ്‌റ്റിൻ ( ലേഡീസ് പ്രസിഡൻ്റ്) എന്നിവരാണ് നാഷണൽ ഭാരവാഹികൾ.

Shelvin Pauly (Local Treasurer), Kezia Alex (Local English Session Coordinator)

ലോക്കൽ കമ്മറ്റിയെയും തെരഞ്ഞെടുത്തിട്ടുണ്ട്. ലോക്കൽ കൺവീനറായി സുവി. ജോർജ് മാമ്മൻ, സെക്രട്ടറിയായി ജുവിൻ ജോർജ്, ട്രഷററായി ഷെൽവിൻ പോളി, ലോക്കൽ ഇംഗ്ലീഷ് സെഷൻ കോ- ഓർഡിനേറ്ററായി കെസിയ അലക്സ് എന്നിവരെയും തെരഞ്ഞെടുത്തു.