മാൾട്ടയിലെ പ്രഥമ ഇന്ത്യൻ പെന്തക്കോസ്ത് കൂട്ടായ്മയായ ഫെയ്ത്ത് മാൾട്ടയുടെ നാലാമത് വാർഷിക കൺവെൻഷനും സംഗീതവിരുന്നും സെപ്റ്റംബർ 18 മുതൽ 20 വരെ പൗളയിലെ MCAST University Administrative Conference Hall-ൽ വൈകിട്ട് 6.30 മുതൽ നടത്തപ്പെടും.
പാസ്റ്റർ ഷിബു തോമസ് (യു.എസ്.എ ) ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കും. ഫെയ്ത്ത് മാൾട്ട ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ യൂത്ത് & ഫാമിലി മീറ്റിംഗുകളും ലൂവായിലുള്ള ഫെയ്ത്ത് മാൾട്ട ചർച്ചിൽ പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 20 ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടെ മൂന്ന് ദിവസത്തെ കൺവെൻഷൻ സമാപിക്കും.
എല്ലാ ആത്മീയ കൂട്ടായ്മകൾക്കും പാസ്റ്റർ ബാബു വർഗീസ്, പാസ്റ്റർ അരുൺഎന്നിവർ നേതൃത്വം നൽകും.




