ഡാളസ് സിറ്റി-വൈഡ് വാർഷിക സമ്മേളനം ഒരുക്കങ്ങൾ പൂർത്തിയായി; സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും

-രാജു തരകൻ

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക സമ്മേളനം ആഗസ്റ്റ് 21വെള്ളി മുതൽ 23 ഞായർ വരെ മെസ്കീറ്റിലുള്ള ഷാരോൺ ഇവന്റ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു.

പ്രമുഖ പ്രഭാഷകരായ പാസ്റ്റർ അനീഷ് കൊല്ലം, റവ. ഡസ്റ്റി സ്മോൾ (Rev. Dusty Small), ഡോ. സൂസൻ തോമസ് എന്നിവർ കോൺഫറൻസിൽ വിവിധ സെഷനുകളിൽ ദൈവവചന ശുശ്രൂഷ നിർവ്വഹിക്കും. ടോം ഫിലിപ്പ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതാണ്.

‘ഒന്നായ് യേശുവിനായി (Together for Jesus) (പ്രവൃത്തികൾ 2:44) എന്നതാണ് സമ്മേളനത്തിന്റെ ചിന്താവിഷയം.

പ്രോഗ്രാം വിവരങ്ങൾ: ആഗസ്റ്റ് 21 വെള്ളി വൈകുന്നേരം 6:30 -ന് കോൺഫറൻസിന്റെ ഉദ്ഘാടന സമ്മേളനത്തോടെ വിവിധ സെഷനുകൾ ആരംഭിക്കും.

ആഗസ്റ്റ് 22 ശനി രാവിലെ 10:00 മണിക്ക് ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്പതാമത് വാർഷിക പരിപാടി നടക്കുന്നു. ഉച്ചയ്ക്ക് 2:00 മണിക്ക് സഹോദരന്മാർക്കും സഹോദരിമാർക്കുമായി പ്രത്യേക സമ്മേളനം ക്രമീകരിച്ചിട്ടുണ്ട്. രണ്ട് സമ്മേളനങ്ങളും പ്രത്യേകമായിട്ടായിരിക്കും നടത്തപ്പെടുന്നത്. വൈകുന്നേരം 6:30- ന് മലയാളത്തിലും ഇംഗ്ളീഷിലും പ്രത്യേക യോഗങ്ങൾ ഉണ്ടായിരിക്കും.

ആഗസ്റ്റ് 23 ഞായർ രാവിലെ 9:30 മുതൽ സംയുക്ത ആരാധന ആരംഭിക്കും. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകമായിട്ടാണ് സഭായോഗം ക്രമീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷിലുള്ള സർവ്വീസ് രാവിലെ 10-മണിക്കാണ് ആരംഭിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: (214) 223-1194/ (214) 334-6962/ (469) 363-5109. കൂടാതെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.Dallascitywide.org സന്ദർശിക്കാവുന്നതുമാണ്.

ഈ അനുഗ്രഹീത കൂട്ടായ്മയിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.