ഹൂസ്റ്റണിൽ എച്ച്.പി.എഫ് ഹിന്ദി കൺവൻഷനും സംഗീത സായാഹ്നവും ഓഗസ്റ്റ് 28, 29 തീയതികളിൽ

റിപ്പോർട്ട്: ജോയ് തുമ്പമൺ

ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ (എച്ച്.പി.എഫ്) നേതൃത്വത്തിൽ ഹിന്ദി കൺവൻഷനും സംഗീത സായാഹ്നവും ഓഗസ്റ്റ് 28, 29 തീയതികളിൽ നടക്കും. വൈകിട്ട് 6.30ന് ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റണിലാണ് സമ്മേളനങ്ങൾ.

ഗായകനും ഗാനരചയിതാവും പ്രഭാഷകനുമായ റവ. അമിത് കാംബ്ലെ മുഖ്യാതിഥിയായി പങ്കെടുക്കും. സംഗീത ശുശ്രൂഷയ്ക്കൊപ്പം ദൈവവചന സന്ദേശങ്ങളും രണ്ടു ദിവസത്തെ സമ്മേളനങ്ങളിൽ ഉണ്ടായിരിക്കും. ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള ഹിന്ദി ഭാഷാ വിശ്വാസികളെ പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഉപദേശ ഐക്യമുള്ള 16 സഭകളുടെ ഐക്യവേദിയാണ് ഹൂസ്റ്റൺ പെന്തെക്കോസ്തു ഫെലോഷിപ്പ്. കൺവൻഷനുകൾ, ഏകദിന സെമിനാറുകൾ, പാസ്റ്റേഴ്സ് ആൻഡ് ലീഡേഴ്സ് കോൺഫറൻസുകൾ, യുവജനങ്ങൾക്കും സഹോദരിമാർക്കുമായി പ്രത്യേക സമ്മേളനങ്ങൾ തുടങ്ങി വിവിധ ആത്മീയ പ്രവർത്തനങ്ങൾക്ക് എച്ച്.പി.എഫ് നേതൃത്വം നൽകിവരുന്നു.

പാസ്റ്റർ ബൈജു തോമസ് (പ്രസിഡന്റ്), അജി ഇടുക്കള (സെക്രട്ടറി), പാസ്റ്റർ ജോൺ സൈമൺ (വൈസ് പ്രസിഡന്റ്), ജോൺ മാത്യു പുനലൂർ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.

വേദി: Christian Assembly of Houston, 1120 South Post Oak Road, Houston, Texas 77035.

കൂടുതൽ വിവരങ്ങൾക്ക് ഹിന്ദി കോഓർഡിനേറ്റർ ഡാനിയേൽ ഏബ്രഹാമുമായി ബന്ധപ്പെടാം: 348-481-8043.