ഇവാഞ്ചലിക്കൽ മിഷനറിമാർ മനുഷ്യൻ്റെ സ്വാതന്ത്ര്യത്തിനായി യത്നിക്കുന്നു: റവ. ബാബു ജോൺ

ഇവാഞ്ചലിക്കൽ മൂവ്മെൻ്റ് മനുഷ്യൻ്റെ സ്വാതന്ത്ര്യത്തെയും ധാർമ്മികതയെയും ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളാണെന്നും അവർ ജനനന്മയെയാണ് ലക്ഷ്യമിടുന്നതെന്നും റവ. ബാബു ജോൺ പ്രസ്ഥാവിച്ചു. ചിക്കാഗോ പിസിനാക് കോൺഫ്രൻസിലെ മൂന്നാം ദിവസം ‘സുവിശേഷീകരണം തലമുറകളിലേക്കുള്ള കൈമാറ്റം’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു ഡൽഹി ഗ്രെയ്റ്റർ നോയിഡ ഹാർവെസ്റ്റ് മിഷൻ കോളജ് ആൻ്റ് ചർച്ചസ് ഡയറക്ടറായ അദ്ദേഹം.

സുവിശേഷം മനുഷ്യൻ്റെ സാമൂഹ്യ- ആത്മീയ സ്വാതന്ത്ര്യത്തിന് വിലകൽപ്പിക്കുന്നു. അടിമത്വത്തിൽ നിന്നുള്ള മോചനവും കൂടിയാണിത്. മതത്തിൻ്റെ കൂച്ച് വിലങ്ങ് ലംഘിച്ച് പുറത്ത് വന്ന് നേരിനെ പുൽകാനുള്ള സ്വാതന്ത്ര്യമാണ് സുവിശേഷം നൽകുന്നത്. അത് തെറ്റും ശരിയും നമ്മെ ബോധ്യപ്പെടുത്തി നേരിനെ സ്വായത്തമാ ക്കാൻ നമ്മെ സഹായിക്കുമെന്നും ബാബു ജോൺ പറഞ്ഞു. ഈ സ്വാതന്ത്ര്യം തലമുറകൾ ഏറ്റെടുത്തു ചെയ്യാൻ അവരെ സജ്ജരാക്കുന്ന ശുശ്രൂഷയാണ് മിഷ്യനറിമാർ ചെയ്യുന്നതെന്ന് അദ്ദേഹം സദസ്യരെ ഓർപ്പിച്ചു.

നാഗ്പ്പൂർ റീച്ച് ഇന്ത്യ മിഷൻ ഡയറക്ടർ ഡോ. സജി ലൂക്കോസും ബാബു ജോണും മോഡറേറ്റർ ആയിരുന്നു. സജി മാത്യു, വൈ. യോഹന്നാൻ എന്നിവരും വിഷയം അവതരിപ്പിച്ച് സംസാരിച്ചു.

ഡോ. ജാബേഷും ഫേബയും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും