വീണ്ടും കൊമ്പ് കോര്‍ത്ത് അമേരിക്കയും ഇറാനും; ഗൾഫ് രാജ്യങ്ങളിലേക്കും ഇറാൻ്റെ ആക്രമണം

ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ ലംഘിക്കപ്പെട്ടതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ.

ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന് ആരോപിച്ച് ബുധനാഴ്ച പുലർച്ചെ അമേരിക്ക ഇറാനിലെ പ്രമുഖ സൈനിക കേന്ദ്രങ്ങളിൽ അതിശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു.

അമേരിക്കയുടെ അത്യാധുനിക ‘MQ-9’ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. ഇരുരാജ്യങ്ങളും വീണ്ടും കൊമ്പുകോർത്തതോടെ അന്താരാഷ്ട്ര വിപണികളിലും ആശങ്കയുണ്ട്.

കഴിഞ്ഞ തവണ നടത്തിയതിനേക്കാൾ നാലിരട്ടി ശക്തിയിലാണ് ഇത്തവണ അമേരിക്ക ഇറാനെതിരെ തിരിഞ്ഞിരിക്കുന്നത്. ഇത് ഇറാനുള്ള ‘ശിക്ഷ’ യെന്നാണ് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.

ഇറാൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, ഡ്രോൺ താവളങ്ങൾ, തുറമുഖങ്ങൾ എന്നിവ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഇറാനിലെ തന്ത്രപ്രധാന തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിരിക്, ഖേഷ്മ് ദ്വീപ് എന്നിവിടങ്ങളിൽ വൻ സ്ഫോടനങ്ങളും തീപിടുത്തവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തുർക്കിയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെയുള്ള ആക്രമണത്തിന് ഉത്തരവിട്ടത്. അന്താരാഷ്ട്ര വിപണിയിൽ ഇറാൻ്റെ ക്രൂഡ് ഓയിൽ വിൽപ്പന ട്രംപ് റദ്ദാക്കി.

അമേരിക്കയുടെ കരാർ ലംഘനത്തിന് മറുപടിയായി ബഹ്‌റൈനിലെയും കുവൈറ്റിലെയും 85 യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാൻ്റെ റവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. കൂടാതെ, ബുഷെഹറിന് മുകളിൽ പറക്കുകയായിരുന്ന അമേരിക്കയുടെ അത്യാധുനിക ‘MQ-9’ ഡ്രോൺ വെടിവെച്ചിട്ടതായും ഇറാൻ അറിയിച്ചു. ഇറാന്റെ പ്രത്യാക്രമണ ഭീഷണിയെത്തുടർന്ന് യുഎസ് ബഹ്‌റൈനിലും കുവൈറ്റിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. മിസൈലുകളും ഡ്രോണുകളും സൈന്യം പ്രതിരോധിക്കുന്നതായി കുവൈറ്റ് അറിയിച്ചു.

ബഹ്റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്‍റെ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് ബഹ്റൈനിൽ ബുധനാഴ്ച രാവിലെ തുടർച്ചയായി രണ്ടാം തവണയും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.

ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ശക്തമായി നേരിടുകയാണെന്ന് കുവൈത്ത് സൈന്യവും വ്യക്തമാക്കി.

യുഎസ് താവളങ്ങൾ തകർത്തെന്ന് ഇറാൻ അവകാശപ്പെട്ടു.
ബഹ്റൈനിലെ യുഎസിന്റെ ഫിഫ്ത് നേവൽ ഡിസ്ട്രിക്റ്റ്, കുവൈത്തിലെ അലി അൽ സാലം എയർ ബേസ് എന്നീ തന്ത്രപ്രധാന യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് സംയുക്ത മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് സ്ഥിരീകരിച്ചു.

തങ്ങളുടെ സൈനിക നീക്കത്തിന് തടസ്സം നിൽക്കാൻ ശ്രമിച്ച യുഎസിന്റെ അത്യാധുനിക ‘എക്യു9’ റീപ്പർ ഡ്രോൺ വെടിവെച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും