എ.ജി. നാഷണല്‍ കോണ്‍ഫറന്‍സ് ജൂലൈ 23 ന് ആരംഭിക്കുന്നു

റവ. ജോണ്‍ തോമസ്, റവ. ജോര്‍ജ് പി. ചാക്കോ, റവ. കോശി വൈദ്യന്‍, റവ. ബോവസ് മാത്യു, സി. ഗ്രേസ് ഗീവര്‍ഗീസ്, പ്രോഫ.എലിസബത്ത് സൈമണ്‍

ഇരുപത്തിയൊന്നാം AGIFNA നാഷണൽ കോൺഫറൻസ് ജൂലൈ 23 ന് ഹൂസ്റ്റണ്‍ നഗരത്തിലെ മാരിയറ്റ് വെസ്റ്റ് ചെയ്‌സ് ഹോട്ടലില്‍ ആരംഭിക്കും. അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഡെലിഗേറ്റുകളെ സ്വീകരിക്കാന്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി കണ്‍വീനര്‍ റവ. തോമസ് എബ്രഹാം, സെക്രട്ടറി ജോമോന്‍ ഗീവര്‍ഗീസ് എന്നിവര് അറിയിച്ചു.

നാല് ദിവസം നീണ്ടുനിൽക്കുന്ന ഈ വാർഷിക സമ്മേളനത്തിൽ റവ. ജോ. തോമസ്, റവ. സണ്ണി പ്രസാദ്, റവ. നിരവ് അല്‍ഫോന്‍സ്, റവ. ടി.ജെ. സാമുവല്‍, റവ. തോമസ് ഫിലിപ്പ്, റവ. ക്ലിപ്ലിന്‍ ബാച്‌ലര്‍, റവ. ദിലീപ് ത്യാഗരാജന്‍, സിസ്റ്റര്‍ ആഷ്‌ലി പ്രത്യാഷ്, റവ. ജോണ്‍ തോമസ്, റവ. ജോര്‍ജ് പി. ചാക്കോ, റവ. കോശി വൈദ്യന്‍, റവ. ബോവസ് മാത്യു, സിസ്റ്റര്‍ ഗ്രേസ് ഗീവര്‍ഗീസ്, പ്രോഫ. എലിസബത്ത് സൈമണ്‍ എന്നിവർ വിവിധ സെഷനുകളിൽ പ്രവർത്തനം പ്രതീക്ഷിക്കുന്നു.

ഓണ്‍ലൈന്‍ റെജിസ്‌ട്രേഷന്‍ അവസാനിച്ചുവെങ്കിലും പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് ഇനിയും ഭാരവാഹികളെ നേരിട്ട് ബന്ധപ്പെട്ടു റെജിസ്റ്റര്‍ ചെയ്യുവാന്‍ അവസരമുണ്ടായിരിക്കും. എല്ലാവരുടെയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സാന്നിദ്ധ്യസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾ കോൺഫറൻസ് വെബ്സൈറ്റിൽ (agifna2026.com) ലഭ്യമാണ്.

കോണ്‍ഫറന്‍സ് ഭാരവാഹികള്‍

റവ. തോമസ് ഏബ്രഹാം (കണ്‍വീനര്‍), പാ. റോയ് തോമസ് (ജോ. കണ്‍വീനര്‍), ജോമോന്‍ ഗീവര്‍ഗീസ് (സെക്രട്ടറി), പാ. മാത്യു തോമസ് (ട്രഷറര്‍), പാ. ലെവി ചെറിയാന്‍ (ഇംഗ്ലീഷ് സെഷന്‍ കോര്‍ഡി)., സൂസന്‍ ജേക്കബ് (ലേഡീസ് കോര്‍ഡി.)

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും