തിരുവനന്തപുരം: വെമ്പായത്ത് അമ്യൂസ്മെൻറ് പാർക്കില്‍ അപകടം. ഹാപ്പി ലാൻഡിലാണ് അപകടമുണ്ടായത്. പാർക്കിലെ ജയന്റ് വീല്‍ പെട്ടെന്ന് പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു.
കുട്ടികളടക്കം അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് പ്രാഥമിക റിപ്പോർട്ട്. നാഗർകോവില്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
26 പേർ ജയന്റ് വീലില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകള്‍. ഉയർന്ന പൊങ്ങിയ സമയത്ത് ജയന്റ് വീലിന്റെ വെല്‍ഡിങ് പൊട്ടി പോകുകയായിരുന്നു.



