മലയാളി പാസ്റ്ററെയും കുടുംബത്തെയും സംഘപരിവാർ ആക്രമിച്ചു; സംഭവം ഛത്തിസ്ഗഡിൽ

റായ്‌പൂർ: മലയാളി പാസ്റ്ററിനും കുടുംബത്തിനും നേരെ സംഘപരിവാർ ആക്രമണമുണ്ടായതായി റിപ്പോർട്ടർ ടിവി ‘ഓൺലൈൻ ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു.ഇന്ന് (26-05.25)രാവിലെ 8.14-നാണ് അവർ ഈ വാർത്ത വെളിയിൽ വിട്ടത്.

ഛത്തീസ്ഗഢിലെ കവാർധയിലാണ് സംഘപരിവാർ അഴിഞ്ഞാട്ടം നടന്നത്. പാസ്റ്റർ ജോസ് തോമസ്, ഭാര്യ ലിജി തോമസ്, രണ്ട് മക്കൾ എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

ബിജെപി, വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് റിപ്പോർട്ട് . മതപരിവർത്തനം ഉൾപ്പെടെ ആരോപിച്ചായിരുന്നു അതിക്രമം.

ഒരുവശത്ത് ക്രൈസ്തവ പ്രണയവുമായി ബിജെപി
നേതാക്കൾ കൊട്ടിഘോഷം നടത്തുമ്പോഴാണ്. സംഘപരിവാർ പോലുള്ള സംഘടനകൾ അഴിഞ്ഞാട്ടം നടത്തുന്നത്. ഇത്തരം മതവെറിപൂണ്ട വിഷജന്തുക്കളെ നിലയ്ക്ക് നിലനിർത്താനുള്ള ആർജ്ജവം ബിജെപി നേതൃത്വം കാണിക്കണം.
മനുഷ്യനെ മനുഷ്യനായി കാണാനും അവർക്ക് സൽഗുണങ്ങൾ പറഞ്ഞ് കൊടുത്ത് ,കള്ളിനും കഞ്ചാവിനും പിന്നാലെ വിടാതെ നേർ വഴിക്ക് നയിക്കുന്നവർ,അതിനായ് അദ്ധ്വാനിക്കുന്നവർ എങ്ങനെയാണ് മതപരിവർത്തകരായി തീരുന്നത്? നല്ലതെന്ന് കണ്ട് ഒരു പുതുവഴിയിലൂടെ ആരെങ്കിലും സഞ്ചരിച്ചു തുടങ്ങിയാൽ അവരൊക്കെ മതംമാറിയവരാകുന്നു.

മെയ് 18 ഞായറാഴ്ച പള്ളിയിൽ പ്രാർത്ഥന നടക്കുമ്പോഴായിരുന്നു സംഭവം.

പള്ളിയിൽ ഉണ്ടായിരുന്ന വിശ്വാസികളെ സംഘം ഭീഷണിപ്പെടുത്തി. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു അതിക്രമമെന്നും റിപ്പോർട്ടുകളുണ്ട്. പാസ്റ്റർ ജോസ് തോമസിനെ കള്ളക്കേസിൽ കുടുക്കിയെന്നും അക്രമികൾക്കെതിരായ പരാതിയിൽ പൊലീസ് കേസെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പാസ്റ്റർ ജോസ് തോമസിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സ്കൂളിനെതിരായ നീക്കത്തിൻ്റെ ഭാഗമാണ് ആക്രമണം എന്നും ആരോപണമുയരുന്നു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും