പാമ്പാടി : ഐപിസി പാമ്പാടി സെന്റർ തോട്ടയ്ക്കാട് സഭ ശുശ്രൂഷകൻ തോട്ടയ്ക്കാട് ഇരുമലയിൽ റവ ഡോ ഇ എ കുര്യാക്കോസ് (65) കഴിഞ്ഞ ദിവസം നിത്യതയിൽ പ്രവേശിച്ചു.
28 ന് ബുധനാഴ്ച 8 മണിക്ക് വസതിയിൽ മൃതദേഹം കൊണ്ടുവരികയും തുടർന്ന് 8 30 മുതൽ മീനടം മാളിക പടിയിലുള്ള സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ പള്ളി ആഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കുകയും, ശുശ്രൂഷകൾക്ക് ശേഷം ഐപിസി മീനടം നസ്രത്ത് സഭയുടെ പാമ്പാടി ഒമ്പതാം മൈൽ സെമിത്തേരിയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേലിന്റെ നേതൃത്വത്തിൽ സംസ്കരിക്കുന്നതുമാണ്.
ഭാര്യ : ശോശാമ്മ കുര്യാക്കോസ് (സഹോദരി സമാജം സംസ്ഥാന കമ്മിറ്റി അംഗം)
മകൻ : ജെയ്സൺ കുര്യാക്കോസ് മരുമകൾ ജിൻസി ജെയ്സൺ.




