ആലപ്പുഴ: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് സമരത്തിന് നേതൃത്വം നല്കിയ സിസ്റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു.
കോട്ടയം ജില്ലയിലെ കുറവിലങ്ങാട് സന്യാസിനി മഠത്തില്‍ നിന്ന് ഒന്നര മാസം മുമ്പ് തന്റെ പള്ളിപ്പുറത്തെ വീട്ടിലേക്ക് മടങ്ങിയ എംഎസ്ഡബ്ല്യു ബിരുദധാരിയായ അനുപമ നിലവില്‍ വീടിനു സമീപത്തുള്ള പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്.
പീഡനക്കേസില്‍ പരാതി നല്‍കിയിട്ടും ഉചിതമായ നടപടി എടുക്കാതിരുന്നതോടെയാണ് സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ സമരം ആരംഭിച്ചത്. 2018ല്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ 2022 ജനുവരിയില്‍ കോട്ടയം കോടതി മുന്‍ ബിഷപ്പിനെ കുറ്റവിമുക്തനാക്കിയിരുന്നു.
സിസ്റ്റര്‍ അനുപമയെക്കൂടാതെ, സിസ്റ്റര്‍ നീന റോസ്, സിസ്റ്റര്‍ ജോസഫൈന് എന്നിവര്‍ കൂടി മഠം വിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.




