പതിനൊന്നു വർഷങ്ങൾക്കു ശേഷം കല്ലുമല ദൈവസഭയുടെ വാർഷിക സമ്മേളനം 2025 ഫെബ്രുവരി 6 മുതൽ 9 വരെ ദൈവസഭയുടെ ആസ്ഥാന മുറ്റത്തു നടക്കുകയുണ്ടായി.
6 വ്യാഴാഴ്ച്ച വൈകുന്നേരം പ്രാർത്ഥിച്ച് ആരംഭിച്ച യോഗം തുടർന്നുള്ള ദിവസങ്ങളിൽ പകൽ ബൈബിൾ ക്ലാസുകളും, പൊതുയോഗങ്ങളും, സഹോദരിമാരുടെ യോഗവും, കാത്തിരിപ്പു യോഗങ്ങളുമായി സമൃദ്ധമായിരുന്നു.
9 തി ഞായറാഴ്ച്ച പൊതു സഭായോഗത്തോടുകൂടെ യോഗങ്ങൾ സമാപിച്ചു. 1തെസ്സ: 4: 1-8 വരെയുള്ള വേദഭാഗത്തെ ആസ്പദമാക്കി ‘താന്താന്റെ പാത്രത്തെ നേടുക’ എന്ന ചിന്താവിഷയം കേന്ദ്രീകരിച്ചു കാലാനുസരണമായുള്ള സന്ദേശങ്ങൾ വചനപരിജ്ഞാനമുള്ള ദൈവദാസന്മാരിലൂടെ ഏറ്റുവാങ്ങി പുതിയ ചൈതന്യം പ്രാപിച്ചവരായി ജനം മടങ്ങിപ്പോയി.
youtube.com@kallumaladaivasabha എന്ന youtube ചാനലിൽ 3 രാത്രി യോഗങ്ങളും ഞായർ സഭായോഗവും സംപ്രേക്ഷണം ചെയ്തു.



