കറ്റാനം ഹോസ്പിറ്റൽ മിനിസ്ട്രിസ് ഇന്ത്യാ ചാപ്റ്റർ സംഘടിപ്പിക്കുന്ന ലഹരിവിമുക്ത റാലി

കറ്റാനം: കേരള എക്സ്സൈസ് വകുപ്പിന്റെയും സർക്കാർ വിമുക്തി മിഷന്റെയും സഹകരണത്തോടെ ഹോസ്പിറ്റൽ മിനിസ്ട്രിസ് ഇന്ത്യാ കാറ്റാനം ചാപ്റ്റർ സംഘടിപ്പിക്കുന്ന ലഹരിവിമുക്ത സുവിശേഷ സന്ദേശ റാലി 2025 ഫെബ്രുവരി 12 ആം തിയതി ബുധൻ രാവിലെ 8 മണിക്ക് കറ്റാനം ഐപി സി ഹെബ്രോൺ ചർച്ചിൽ നിന്ന് ആരംഭിച്ച് 9 ന് കുറത്തികാട് എത്തിച്ചേരും.

മാവേലിക്കര എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണരാജ് ഫ്ലാഗ് ഓഫ് ചെയ്യുന്ന റാലിയിൽ മുൻ സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് സൂപ്രണ്ട് ജോസ് ജോർജ് മുഖ്യപ്രഭാഷണം നടത്തുന്നു. പാസ്റ്റർ ജെയ്സ് പാണ്ടനാട്, സജി ഫിലിപ്പ് എന്നിവർ ലഹരിവിരുദ്ധ സന്ദേശങ്ങൾ നൽകും. ഗിലയാദ് മിനിസ്ട്രീസ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. വൈകിട്ടു 7 മണിക്ക് കറ്റാനത്ത് റാലി സമാപിക്കും.