അദ്ധ്യാപകനെതിരെ കൊലവിളി:വിദ്യർത്ഥിയെ സസ്പെൻ്റ് ചെയ്തു; മാപ്പാക്കണമെന്ന് വിദ്യാർത്ഥി

പാലക്കാട്: തൃത്താലയിൽ അധ്യാപകരെ ഭീഷണിപ്പെടുത്തിയ വിദ്യാർഥിയെ സ്‌കൂളിൽനിന്ന് സസ്‌പെൻഡ് ചെയ്തു. ഇന്ന് ചേരുന്ന അടിയന്തിര പിടിഎ മീറ്റിങ്ങിൽ തുടർനടപടികൾ ആലോചിക്കും. മൊബൈൽ ഫോൺ വാങ്ങിവെച്ചതിനാണ് വിദ്യാർഥി അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയത്.

പുറത്തിറങ്ങിയാൽ തീർത്തുകളയും എന്നായിരുന്നു വിദ്യാർഥി അധ്യാപകരോട് പറഞ്ഞത്. സംഭവത്തിൽ അധ്യാപകർ തൃത്താല പൊലീസിൽ പരാതി നൽകിയിരുന്നു.

അതേസമയം അധ്യാപകനോട് കൊലവിളി നടത്തിയതിൽ പശ്ചാത്താവമുണ്ടെന്ന് പാലക്കാട്ടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിപറഞ്ഞു. തൃത്താല പൊലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി പിഴവ് തുറന്ന് പറഞ്ഞത്. ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിൻ്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണെന്നും, പറഞ്ഞ കാര്യങ്ങളെല്ലാം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാണെന്നും വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു.

കൂടാതെ തനിക്ക് അതേ സ്‌കൂളില്‍ തന്നെ തുടര്‍ന്ന് പഠിക്കാനുള്ള അവസരം നല്‍കാനും ഇടപെടണമെന്ന് വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു.അതേ സമയം, വിദ്യാര്‍ഥിക്കെതിരായ അദ്ധ്യാപകരുടെ പരാതിയില്‍ പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്ന് തൃത്താല സിഐ അറിയിച്ചു.

ഈ വിഷയത്തിൽ കുട്ടിയുടെ ആ സമയത്തെ മനസീകാവസ്ഥ പരിഗണിക്കേണ്ടതാണെന്നും, സാഹചര്യങ്ങൾ ബോധ്യപ്പെട്ട് പ്രശ്ന പരിഹാരം ഉണ്ടാകണമെന്നുമാണ് വിവിധ കോണുകളിൽ നിന്നുണ്ടാകുന്ന പ്രതികരങ്ങൾ. ഇന്ന് ചേരുന്ന അടിയന്തിര പിടിഐ മീറ്റിങിൽ തുടർ നടപടികൾ ചർച്ച ചെയ്യപ്പെടുന്നാണ് വിവരം.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും