അതിഥി തൊഴിലാളികളുടെ അടുക്കളയിൽ അതിഥിതിയായി എത്തിയത് കാട്ടാന-വീഡിയോ

കോയമ്പത്തൂർ:വനത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വന്യജീവികൾ ഇറങ്ങുന്നത് പതിവാണ്. വന്യജീവികളുടെ ആക്രമണം പ്രതിരോധിക്കാൻ പല വഴികളും തേടി വലയുകയാണ് ജനം. അതിനിടെയാണ് വനത്തിൽ നിന്ന് നഗരത്തിലെത്തിയ ഒരു കാട്ടാനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ സംഭവം നടക്കുന്നത്.

വീട്ടിനുള്ളിൽ ആന തുമ്പിക്കെെ ഉപയോഗിച്ച് സാധനങ്ങൾ തെരയുന്ന വീഡിയോയാണ് വെെറലായത്. ആന ആരെയും ആക്രമിക്കുന്നില്ല.

കോയമ്പത്തൂരിലെ തെർക്കുപാളയത്തെ ജനവാസമേഖലയിൽ ഒരു കാട്ടാന അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് നാട്ടുകാരിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിനിടെ ഈ ആന ഒരു വീട്ടിന്റെ അടുക്കള ഭാഗത്ത് വന്ന് തുമ്പികെെ ഉപയോഗിച്ച് സാധനങ്ങൾ തെരയുകയും ഗ്യാസ് ഉൾപ്പടെ താഴെ തള്ളിയിടുകയും ചെയ്തു. ആനയെ കണ്ട് ഗ്യാസ് ഓഫ് ചെയ്ത് വീട്ടിലുള്ളവർ മാറി നിന്നതിനാൽ വലിയ അപകടം ഒഴിവായി.
അന്യസംസ്ഥാനക്കാർ താമസിച്ചിരുന്ന വീട്ടിലാണ് ആന എത്തിയത്. സാധനങ്ങൾ തള്ളിയിട്ട ശേഷം ആന ഒരു ബാഗ് അരി എടുത്ത് തിരിച്ച് പോകുകയായിരുന്നു.
വീടിനുള്ളിൽ ഉണ്ടായിരുന്ന തൊഴിലാളികൾ തന്നെയാണ് വീഡിയോ പകർത്തി എക്സ് പേജിൽ പങ്കുവച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ വീഡിയോ വെെറലായി.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും