25 പേരുമായി വന്ന പച്ചക്കറി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 9 മരണം; യാത്രക്കാരടക്കം 16 പേർക്ക് പരുക്ക്

ബെംഗളൂരു:രാവിലെ കർണാടകയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒൻപത് പേർ മരിച്ചു. കർണാടകയിലെ യെല്ലാപുരയിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞാണ് ഒൻപത് പേർ മരിച്ചത്.

പച്ചക്കറി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് ലോറിയിൽ 25 പേരുണ്ടായിരുന്നു. ബാക്കിയുള്ള 16 പേർക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ യെല്ലാപുരയിലും സമീപത്തുമായുള്ള വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

മരിച്ചവരുടെ മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ നടന്ന അപകടത്തിൻെറ കാരണമെന്താണെന്ന് വ്യക്തല്ല. മൂടൽ മഞ്ഞ് ഡ്രൈവരുടെ കാഴ്ച മറച്ചതാകാമെന്ന വിലയിരുത്തലുകളും വരുന്നുണ്ട്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും