കോഴിക്കോട്: പി.വൈ.പി.എ കേരള സ്റ്റേറ്റ് 79-ാമത് സംസ്ഥാന ജനറൽ ക്യാമ്പ് ‘എൻറൂട്ട് – സീസൺ ഫോർ’ ഡിസംബർ 21 മുതൽ 24 വരെ കോഴിക്കോട് നടക്കാവ് ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ഫോർ ഗേൾസ് (Government VHSS for Girls) ക്യാമ്പസിൽ നടക്കും.
Badal – Stand Different (ദാനിയേൽ 1:8) എന്നതാണ് ചിന്താവിഷയം. ഡിസംബർ 21ന് ഐ.പി.സി. കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ക്ലാസുകൾ, കാത്തിരിപ്പ് യോഗം, കൗൺസിലിംഗ് സെഷനുകൾ, ലൈവ് ടോക്ക് ഷോ, ക്യാമ്പ് ഫയർ, കുട്ടികൾക്കായുള്ള പ്രത്യേക സെഷനുകൾ, ചെന്നൈയിലെ ‘ജെ-ടീം’ (J-Team) നേതൃത്വം നൽകുന്ന ആക്ടിവിറ്റി-ഫിസിക്കൽ സെഷനുകൾ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കും. ക്യാമ്പിനോടനുബന്ധിച്ച് ദിവസവും വൈകിട്ട് 6 മുതൽ 9 വരെ റിവൈവ് കോഴിക്കോട് എന്ന പേരിൽ സംഗീത ശുശ്രൂഷയും വചന ശുശ്രൂഷയും സംഘടിപ്പിക്കും.
പാസ്റ്റർ ക്രിസ്റ്റഫർ വർഗീസ്, ബെൻസിക് മിറാൻഡ, ഡോ. നിസ്സി സഖറിയ, പാസ്റ്റർ . ജിബിൻ പൂവക്കാല, പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ്, പാസ്റ്റർ സാം ജോൺ (ചിന്നു) എന്നിവർ ക്ലാസുകൾ നയിക്കും. പാസ്റ്റർ റെജി മാത്യു, പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ ഷിബിൻ ജി. സാമുവൽ, പാസ്റ്റർ ജോ തോമസ്, പാസ്റ്റർ ആൻസൺ കൊല്ലം എന്നിവർ പൊതുയോഗത്തിൽ പ്രസംഗിക്കും. പാസ്റ്റർ ലോർഡ്സൺ ആന്റണി, പാസ്റ്റർ ഇമ്മാനുവേൽ കെ.ബി., ഇവാഞ്ചലിസ്റ്റ് എബ്രഹാം ക്രിസ്റ്റഫർ, ഡോ. ജെറോം ഐസക്, ജീസൺ ജോർജ് എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
പാസ്റ്റർ കെ.സി. ജോൺ (ഐപിസി മുൻ ജനറൽ പ്രസിഡന്റ് ), പാസ്റ്റർ ഫിലിപ്പ് പി. തോമസ് (ഐ.പി.സി. ജനറൽ പ്രസിഡന്റ് ), പാസ്റ്റർ തോമസ് ജോർജ് (ഐപിസി ജനറൽ സെക്രട്ടറി ), സജി പോൾ (ഐപിസി ജനറൽ ട്രഷറർ), പാസ്റ്റർ ഷിബു നെടുവേലിൽ (ഐപിസി സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്), പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി സ്റ്റേറ്റ് സെക്രട്ടറി, പാസ്റ്റർ കെ.സി. ഉമ്മൻ (ഐപിസി സ്റ്റേറ്റ് ജോ. സെക്രട്ടറി), ഗ്ലാഡ്സൺ ജേക്കബ് (ഐപിസി സ്റ്റേറ്റ് ജോ. സെക്രട്ടറി), ബിനു വി. ജോർജ്(ഐപിസി സ്റ്റേറ്റ് ജോ. ട്രഷർ), പാസ്റ്റർ സാജൻ സി. ജേക്കബ് (സൺഡേ സ്കൂൾ അസോസിയേഷൻ ഡയറക്ടർ ), ജയമോൾ രാജു (സോദരി സമാജം പ്രസിഡന്റ് ) തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.

ക്യാമ്പ് ചെയർമാൻ പാസ്റ്റർ ബാബു എബ്രഹാം, ക്യാമ്പ് ജനറൽ കൺവീനർ സജി മത്തായി കാതേട്ട്, ക്യാമ്പ് ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഫിജി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്യാമ്പ് കമ്മിറ്റി പ്രവർത്തിച്ചുവരുന്നുണ്ട്.
പി.വൈ.പി.എ. കേരള സ്റ്റേറ്റ് പ്രസിഡന്റ് ജസ്റ്റിൻ നെടുവേലിൽ, വൈസ് പ്രസിഡന്റുമാരായ സന്ദീപ് വിളമ്പുകണ്ടം, ഇവാ. അഡ്വ. ജോൺലി ജോഷി, സെക്രട്ടറി ലിജോ സാമുവൽ, ജോയിന്റ് സെക്രട്ടറിമാരായ ബേസിൽ ബേബി, മാത്യു കെ. വർഗീസ്, ട്രഷറർ ആശിഷ് വർഗീസ്, പബ്ലിസിറ്റി കൺവീനർ ഫിന്നി മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംസ്ഥാന സമിതി ക്യാമ്പിന് നേതൃത്വം നൽകും.
രജിസ്ട്രേഷൻ ലിങ്ക് : https://v2.etalenter.com/v2/Public/Event/enroute-season-4
രജിസ്ട്രേഷൻ വിവരങ്ങൾക്ക്: പ്രീ-രജിസ്ട്രേഷൻ ഫീസ്: ₹250/-, സ്പോട്ട് രജിസ്ട്രേഷൻ ഫീസ്: ₹300/-. രജിസ്ട്രേഷൻ സഹായത്തിന്: +91 75101 01421, +91 79072 30961
വിവരങ്ങൾക്ക്: +91 98476 22399, +91 99619 40485, +91 94952 47735, +91 94004 49891, +91 81579 33059




